മാധ്യമങ്ങളുടെ ദുരുപയോഗം സമൂഹത്തെ രോഗാതുരമാക്കും: ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍

മാധ്യമങ്ങളുടെ ദുരുപയോഗം സമൂഹത്തെ രോഗാതുരമാക്കും: ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍
Published on

മാധ്യമങ്ങളുടെ ദുരുപയോഗം സമൂഹം രോഗാതുരമാകാന്‍ കാരണമാകുമെന്നു കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ പറഞ്ഞു. കെസിബിസി മാധ്യമ കമ്മീഷനും ഐക്യജാഗ്രത കമ്മീഷനും ചേര്‍ന്ന് പാലാരിവട്ടം പിഒസിയില്‍ നടത്തിയ രൂപതാ വക്താക്കളുടെയും മാധ്യമ ഡയറക്ടര്‍മാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ മനുഷ്യനു ശുശ്രൂഷ ചെയ്യാനുള്ളതാണ്. സമൂഹത്തിനു ശരിയായ മാര്‍ഗദീപമാകാന്‍ മാധ്യമങ്ങള്‍ക്കു സാധിക്കണം. അന്ധമായ വിധേയത്വത്തോടെ മാധ്യമങ്ങളുടെ അടിമകളാകുന്നത് അപകടമാണ്. വ്യക്തി, കുടുംബ, സമൂഹ തലങ്ങളില്‍ നന്മയും മൂല്യങ്ങളും വിനിമയം ചെയ്യാനുതകുന്ന രീതിയില്‍ മാധ്യമങ്ങളെ വിവേകത്തോടും ക്രിയാത്മകമായും ജാഗ്രതയോടും ഉപയോഗപ്പെടുത്താന്‍ നമുക്കു സാധിക്കണമെന്നും ഡോ. തെക്കെത്തേച്ചേരില്‍ പറഞ്ഞു. മാധ്യമ, ഐക്യജാഗ്രത കമ്മീഷനുകളുടെ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിനു പ്രചോദനാത്മകമായ കാര്യങ്ങള്‍ക്കായി മാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധ ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സഭയും മാധ്യമപ്രവര്‍ത്തനവും എന്ന വിഷയത്തില്‍ തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ പോള്‍ പ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍, ഐക്യജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍, സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, കെസിഎഫ് പ്രസിഡന്‍റ് ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org