ലോകത്തെ കരുണാര്‍ദ്രമാക്കാന്‍ സഹായിക്കുക – ഈശോസഭ ജനറല്‍

Published on

ലോകത്തെ കരുണാര്‍ദ്രമാക്കാനും മനുഷ്യത്വമുള്ളതാക്കാനും എല്ലാവരും പരിശ്രമിക്കണമെന്ന് ഈശോസഭ സുപ്പീരിയര്‍ ജനറല്‍ ഫാ. സോസ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഈശോസഭയുടെ നേതൃത്വത്തിലുള്ള വിദ്യാജ്യോതി ദൈവശാസ്ത്ര കോളജില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജസ്യൂട്ട് ജനറല്‍ ആയശേഷം ഇന്ത്യ സന്ദര്‍ശിക്കാനെത്തയതായിരുന്നു ഫാ. സോസ. 68 കാരനായ ഇദ്ദേഹം ഈശോസഭയുടെ സുപ്പീരിയര്‍ ജനറലാകുന്ന പ്രഥമ ലാറ്റിനമേരിക്കക്കാരനാണ്.
ലോകത്തെ മനുഷ്യത്വമുള്ളതാക്കാന്‍ സഹായിക്കുക എന്നതാണു നമ്മെ ഭരമേല്പിച്ചിരിക്കുന്ന പ്രധാന ദൗത്യമെന്ന് ഫാ. സോസ പറഞ്ഞു. നമുക്കു ലഭിച്ചിരിക്കുന്ന ജ്ഞാനവും ഊര്‍ജ്ജവും അതിനായി പ്രയോജനപ്പെടുത്തണം. ഈശോ സഭയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളും മറ്റും ഈ ചിന്ത ലക്ഷ്യം വച്ചുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. യേശുവിനെ അനുഭവിച്ചറിഞ്ഞു തങ്ങളുടെ വിശ്വാസത്തില്‍ ആഴപ്പെട്ടാല്‍ മാത്രമേ സഭാംഗങ്ങള്‍ക്ക് ഈ ദൗത്യനിര്‍വഹണത്തില്‍ സജീവമായി പങ്കാളികളാകാന്‍ കഴിയൂ എന്നും ഫാ. സോസ അനുസ്മരിപ്പിച്ചു.

നേരത്തേ വിമാനത്താവളത്തില്‍ പുതിയ സുപ്പീരിയര്‍ ജനറലിനെ ഡല്‍ഹി പ്രൊവിന്‍സിലെ ഈശോസഭാംഗങ്ങള്‍ സ്വീകരിച്ചു. സഭയിലെ 23 ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണ ശുശ്രൂഷകളിലും സുപ്പീരിയര്‍ ജനറല്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org