കരട് ദേശീയ വിദ്യാഭ്യാസനയം പ്രതികരണ കാലാവധി നീട്ടണം -ലെയ്റ്റി കൗണ്‍സില്‍

കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ട കരട് ദേശീയ വിദ്യാഭ്യാസനയത്തിന്മേലുള്ള പ്രതികരണങ്ങള്‍ ലഭ്യമാക്കുന്ന കാലാവധി ജൂണ്‍ 30 ആയി നിജപ്പെടുത്തിയത് നീട്ടിവയ്ക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ വിദ്യാഭ്യാസനിലവാരം രാജ്യാന്തരനിലവാരത്തിലേയ്ക്കുയര്‍ത്തുവാനോ മൂല്യാധിഷ്ഠിതവും പുരോഗമനാത്മകവുമായ ക്രിയാത്മകനിര്‍ദ്ദേശങ്ങള്‍ കരട് നിര്‍ദ്ദേശങ്ങളില്‍ ഒറ്റനോട്ടത്തില്‍ വ്യക്തമല്ല. ജനാധിപത്യ മതേതരത്വ വൈവിധ്യപൂര്‍ണ്ണമായ ഭാരതത്തിന്‍റെ വിദ്യാഭ്യാസമേഖലയില്‍ കോര്‍പ്പറേറ്റുവത്ക്കരണവും മതകേന്ദ്രീകൃതവും അതിതീവ്ര ദേശീയതയും കൂട്ടിച്ചേര്‍ത്ത് മാറ്റങ്ങള്‍ വ്യക്തമായി നിര്‍ദ്ദേശിക്കുന്ന കരടുനയം പൊതുസമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടത് അടിയന്തിരമാണ്. അതിനാല്‍ കരടുനയത്തിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന കാലാവധി നീട്ടിവയ്ക്കുവാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം തയ്യാറാകണമെന്ന് സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org