കശ്മീരിലെ കത്തോലിക്കാ സ്‌കൂളിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

കശ്മീരിലെ കത്തോലിക്കാ സ്‌കൂളിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

കശ്മീരിലെ ബരാമുള്ള ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഭൂമിയുടെ രേഖകള്‍ ക്രമപ്പെടുത്തി നല്‍കാന്‍ ഭരണകൂടം തയ്യാറാകാത്തത് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലേക്കു നയിക്കുന്നതായി സ്‌കൂള്‍ നടത്തുന്ന ജമ്മു-ശ്രീനഗര്‍ രൂപതാധികാരികള്‍ പറഞ്ഞു. 1936 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ് സ്‌കൂള്‍. അന്ന് സര്‍ക്കാര്‍ ദീര്‍ഘകാല പാട്ടത്തിനു നല്‍കിയ ഭൂമിയിലായിരുന്നു നിര്‍മ്മാണം. പാട്ടക്കാലാവധി അവസാനിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സ്‌കൂള്‍ അധികാരികള്‍ അതു പുതുക്കുന്നതിനു ഭരണകൂടത്തെ സമീപിച്ചിരുന്നു. അതിന്മേല്‍ യാതൊരു നടപടികളും സ്വീകരിക്കാതെയാണ് ഭരണകൂടം സ്‌കൂളിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 700 കുട്ടികള്‍ക്കു സ്റ്റേറ്റ് ബോര്‍ഡിന്റെ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്യാനാകാത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്. മൂവായിരത്തിലേറെ കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്ന് രൂപതാ വക്താവ് ഫാ. ഷൈജു ചാക്കോ അറിയിച്ചു. ബി ജെ പി യുടെ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിനിധിയായ ലെഫ്. ഗവര്‍ണറാണ് സംസ്ഥാനം ഭരിക്കുന്നത്. കുട്ടികളുടെ രക്ഷിതാക്കളും ഈ പ്രതിസന്ധി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org