കെആര്‍എല്‍സിസി പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു

കെആര്‍എല്‍സിസി പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു
Published on

കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്‍റെ (കെആര്‍എല്‍സിസി) 2017-ലെ പുരസ്കാര സമ്മേളനം ജലസേചനമന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അദ്ധ്യക്ഷനായിരുന്നു. കെആര്‍എല്‍സിസി ഗുരുശ്രേഷ്ഠ അവാര്‍ഡ് നെല്‍സണ്‍ ഫെര്‍ണാണ്ടസും ഫാ. ജസ്റ്റിന്‍ പനക്കല്‍ ഒസിഡിയും ഏറ്റുവാങ്ങി. മറ്റു പുരസ്കാര ജേതാക്കളും അവരുടെ രൂപതകളും: കലാപ്രതിഭ അവാര്‍ഡ് – ലാല്‍ (എം.പി മൈക്കിള്‍, വരാപ്പുഴ), കായിക അവാര്‍ഡ് – (പി.എ. റാഫേല്‍, കോട്ടപ്പുറം), മാധ്യമ അവാര്‍ഡ് – ഡയാന സില്‍വെസ്റ്റര്‍ (കൊച്ചി), സാഹിത്യ അവാര്‍ഡ് – ജോസഫ് വൈറ്റില (വരാപ്പുഴ), വൈജ്ഞാനിക സാഹിത്യ അവാര്‍ഡ് – ഫാ. ബോബി ജോസ് കട്ടിക്കാട്ട് ഒഎഫ്എം കാപ്, സംരംഭക അവാര്‍ ഡ്-ടി.എ. ജോസഫ് (കൊച്ചി), സമൂഹനിര്‍മിതി അവാര്‍ഡ്-കെ. എസ്. ജയമോഹനന്‍(കണ്ണൂര്‍), വിദ്യാഭ്യാസ, ശാസ്ത്ര അവാര്‍ഡ്- ഫാ. സേവ്യര്‍ കുടിയാംശേരി(ആലപ്പുഴ), യുവത അവാര്‍ഡ്-ലിസ്ബ ജോണ്‍സണ്‍ (തിരുവനന്തപുരം) എന്നവരും ഏറ്റുവാങ്ങി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org