ഖനന നിയമഭേദഗതി ആശങ്കാജനകം: കെസിബിസി ഐക്യജാഗ്രതാസമിതി

പൊതുസ്ഥലങ്ങളില്‍നിന്നും ജനവാസമേഖലയില്‍നിന്നും ക്വാറിയിലേക്കുള്ള ദൂരപരിധി 100 മീറ്ററില്‍നിന്ന് 50 ആക്കി കുറച്ചുകൊണ്ടും ക്വാറി പെര്‍മിറ്റിന്‍റെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് അഞ്ചാക്കി വര്‍ധിപ്പിച്ചും ഖനനനിയമം ഭേദഗതി ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വന്‍തോതിലുള്ള അഴിമതിക്കും പരിസ്ഥിതി നാശത്തിനും വഴിതുറന്നിരിക്കുകയാണെന്ന് കെസിബിസി ജാഗ്രതാ സമിതി ആരോപിച്ചു. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന രണ്ടായിരത്തിലേറെ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കുകയാണ്.

ബാര്‍-ക്വാറി മുതലാളിമാരുടെ സമ്മര്‍ദ്ദത്തിനും പ്രലോഭനങ്ങള്‍ക്കും സമ്പൂര്‍ണമായി കീഴടങ്ങുന്ന സര്‍ക്കാര്‍ നാടിന്‍റെ നന്മയും സമൂഹത്തിന്‍റെ സുസ്ഥിതിയും പാടേ അവഗണിച്ചുകൊണ്ടുള്ള നടപടികള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കേരളത്തിലെപ്പോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു സംസ്ഥാനത്ത് ജനവാസമേഖലകള്‍ ക്വാറിലോബിക്ക് യഥേഷ്ടം തുറന്നുകൊടുക്കുന്നതിന്‍റെ അപകടം സര്‍ക്കാര്‍ പാടേ അവഗണിക്കുന്നു. പരിസ്ഥിതി അനുമതിയും മറ്റു നിയമതടസ്സങ്ങളും ഒഴിവാക്കുന്നതിന് ചെറുകിടക്വാറികളുടെ മറവില്‍ തുടര്‍ച്ചയായി നടത്തുന്ന ഖനനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ വന്‍ പാരിസ്ഥിതിക പ്രതിസന്ധിയിലേക്കു തള്ളിവിടും. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാനുള്ള നീക്കം ആപത്കരമാണെന്നും സമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും സമിതി അനുസ്മരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org