വാടക ഗര്‍ഭധാരണത്തിനെതിരെ കെസിബിസി പ്രൊ-ലൈഫ് സമിതി

Published on

ഇന്ത്യയില്‍ ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം സംബന്ധിച്ച് നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ല് കഴിഞ്ഞദിവസം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പശ്ചാത്തലത്തില്‍ വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണമല്ല ആ നിയമം തന്നെ റദ്ദാക്കണമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രൊ-ലൈഫ് സമിതി യോഗം അഭിപ്രായപ്പെട്ടു.

കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് പ്രതീക്ഷയുടെ പുതിയൊരു പ്രകാശമാണ് വാടകഗര്‍ഭധാരണം എന്നവകാശപ്പെടുമ്പോഴും ആരാണ് യഥാര്‍ത്ഥ മാതാവ്-അണ്ഡം കൊടുത്തവളോ, ഗര്‍ഭപാത്രം വാടകയ്ക്ക് നല്കുന്നവളോ എന്നു തുടങ്ങുന്ന നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. മനുഷ്യജീവനെ ലാബില്‍ ഉത്പാദിപ്പിക്കുന്ന ഒരു പ്രൊഡക്ടോ കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്ന ഒരു വില്പന ചരക്കോ ആയി കാണാനാകില്ല. ഓരോ ജീവനും ദൈവത്തിന്‍റെ ദാനമാണ്. ദൈവമാണ് സ്രഷ്ടാവ്, ദമ്പതികള്‍ സഹസ്രഷ്ടാക്കളും. വാടക ഗര്‍ഭധാരണ നിയമത്തിനെതിരെ കേരളത്തില്‍ കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ പ്രാദേശികതലത്തില്‍ വിവിധ കര്‍മ്മപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ആനിമേറ്റര്‍ ജോര്‍ജ് എഫ്. സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, ഷിബു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org