കെസിബിസി പ്രൊലൈഫ് സമിതിയുടെ കാരുണ്യ സന്ദേശയാത്ര സമാപനം

കെസിബിസി പ്രൊലൈഫ് സമിതിയുടെ കാരുണ്യ സന്ദേശയാത്ര സമാപനം

വ്യക്തികള്‍ കരുണയുടെയും നീതിയുടെയും പ്രവാചകരാകുമ്പോഴാണ് സമൂഹം കരുണാര്‍ദ്രമാകുയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കരുണയും നീതിയും ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ച് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കാരുണ്യകേരള സന്ദേശയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ക്രിസ്തീയ ജീവിതശൈലി കൂടുതല്‍ ലളിതമാകണമെന്നാണു കാലഘട്ടം നമ്മെ ഓര്‍മിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും ഇല്ലാത്തവരെയും ഒന്നും അല്ലാത്തവരെയും ഉള്‍ക്കൊള്ളുന്നതാണു കത്തോലിക്കാസഭയുടെ കാരുണ്യത്തിന്‍റെ പ്രകാശനമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. പോള്‍ മാടശേരി, ഫാ. പോള്‍ ചെറു പിള്ളി, ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, അഡ്വ. ജോസി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org