കാന്ധമാലില്‍ നിന്നുള്ള ആദ്യ സന്യാസിനി സുവര്‍ണജൂബിലി ആഘോഷിച്ചു

കാന്ധമാലില്‍ നിന്നുള്ള ആദ്യ സന്യാസിനി സുവര്‍ണജൂബിലി ആഘോഷിച്ചു

ഒഡിഷയില്‍ കാന്ധമാല്‍ പ്രദേശത്തുനിന്ന് ആദ്യമായി കത്തോലിക്കാ കന്യാസ്ത്രീയായി മാറിയ സിസ്റ്റര്‍ ഫ്‌ളോറന്റീന ഡിഗാള്‍ സന്യാ സവ്രതവാഗ്ദാനത്തിന്റെ സുവര്‍ണജൂബിലി ആഘോഷിച്ചു. കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ചുബി ഷപ് ജോണ്‍ ബര്‍വ ദിവ്യബലിയില്‍ മുഖ്യകാര്‍ മ്മികനായി.

ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹത്തിലെ അം ഗമാണ് 75 കാരിയായ സിസ്റ്റര്‍ ഡിഗാള്‍. ഭുവനേശ്വര്‍ അതിരൂപത യുടെ അതിര്‍ത്തിയില്‍ വരുന്ന വളരെ വിദൂരമായ ഒരു ആദിവാസി ഗ്രാമത്തില്‍ ജനിച്ച സിസ്റ്റര്‍ മിഷണറി സ്‌കൂളുകളില്‍ പഠിച്ച്, അ ദ്ധ്യാപകപരിശീലനം നേടി കുറെ നാള്‍ ടീച്ചറായി ജോലി നോക്കി യ ശേഷമാണ് സന്യാസസമൂഹത്തില്‍ ചേര്‍ന്നത്. കൂടുതല്‍ കാല വും അദ്ധ്യാപികയായി സേവനം ചെയ്യുകയായിരുന്നു.

1940 കളിലാണ് ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഇന്ത്യയിലെത്തിയത്. ഇപ്പോള്‍ അസ്സം, ഹരിയാന, ജാര്‍ഖണ്ഡ്, മണിപൂര്‍, മിസോറാം, നാഗാലാന്‍ഡ്, ഉത്തര്‍പ്രദേശ്, പ.ബംഗാള്‍ തുടങ്ങിയ സംസ്ഥാന ങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org