ജാംഷെഡ്പുര്‍ ഈശോസഭാ പ്രവിശ്യക്കു പ്രശംസയുമായി ഇന്ത്യന്‍ ഹോക്കി മേധാവി

ജാംഷെഡ്പുര്‍ ഈശോസഭാ പ്രവിശ്യക്കു പ്രശംസയുമായി ഇന്ത്യന്‍ ഹോക്കി മേധാവി

ഒഡിഷയിലെ കാടുകളിലേക്കും മലകളിലേക്കും കടന്നു ചെന്ന്, എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ട് അനേകായിരം കുട്ടികള്‍ക്കു മികച്ച ഭാവി സമ്മാനിച്ചുകൊണ്ട് ദൈവത്തിന്റെ ദൗത്യം നിറവേ റ്റിയവരാണ് ഈശോസഭാ മിഷണ റിമാരെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് പദ്മശ്രീ ദിലീപ് ടിര്‍കി പ്രസ്താവിച്ചു. ഈശോസഭ ജാംഷെഡ്പുര്‍ പ്രവിശ്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുന്‍ രാജ്യസഭാംഗം കൂടിയായ ദിലീപ് ടിര്‍കി. 100 വര്‍ഷം മുമ്പാണ് കൊല്‍ക്കത്ത മിഷനില്‍ നിന്നുള്ള ജെസ്വിറ്റ് മിഷണറിമാര്‍ റൂര്‍ക്കല യിലെത്തിയതെന്നും അവരുടെ മിഷന്റെ ഫലമാണു തങ്ങളെന്നും കത്തോലിക്കാവിശ്വാസിയായ ടിര്‍കി കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ മേരിലാന്‍ഡ് പ്രൊവിന്‍സില്‍ നിന്നുള്ള ജെസ്യൂട്ട് മിഷണറിമാരാണ് 1948-ല്‍ കൊല്‍ക്കത്ത മിഷനില്‍ നിന്നു വേറിട്ട് പുതിയ ജാംഷെഡ്പുര്‍ മിഷന്‍ രൂപീകരിച്ചത്. മേരിലാന്‍ഡ് മിഷണറിമാരോടും കൊല്‍ക്കത്ത മിഷനിലെ ബെല്‍ജിയന്‍ മിഷണ റിമാരോടും തങ്ങള്‍ കടപ്പെട്ടിരിക്കുന്നതായി സമ്മേളനത്തിനു സ്വാഗതമാശംസിച്ച ഫാ. അഗസ്റ്റിന്‍ ഏഴക്കുന്നേല്‍ പറഞ്ഞു. ജാംഷെഡ്പുരില്‍ സേവനം ചെയ്ത അവസാനത്തെ മേരിലാന്‍ഡ് മിഷണറിയായിരുന്ന ഫാ. എഡ്വേര്‍ഡ് മക്ഗ്രാത് 2017 ലാണു നിര്യാതനായത്. സുപ്രസിദ്ധമായ ജാംഷെഡ്പുര്‍ സേവ്യര്‍ ലേബര്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരിലൊരാളായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയായിരുന്ന ജെ ബി പട്‌നായിക്കിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് ഈശോസഭാമിഷണറി മാര്‍ ഒഡിഷയില്‍ സേവനമാരംഭിച്ചതെന്ന് ഒഡിഷ മിഷന്‍ സുപീരിയര്‍ ഫാ. ജോര്‍ജ് ആന്റണി ഓര്‍മ്മിപ്പിച്ചു. സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സ്ഥലം നല്‍കുകയും ചെയ്തു. ഇപ്പോള്‍ 54 ഈശോസഭാംഗങ്ങളാണ് ഒഡിഷയിലെ 5 രൂപതകളിലായി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ മികച്ച യൂണിവേഴ്‌സിറ്റികളും കോളേജുകളും സ്‌കൂളുകളും അവര്‍ നടത്തുന്നു. ഇടവകളിലും മിഷന്‍ സെന്ററുകളിലും പ്രവര്‍ത്തിക്കുന്നവരും ഉണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org