വ്യവസായികളും വന്‍കിട വ്യാപാരികളും റബര്‍ വിപണി അട്ടിമറിക്കുന്നു: ഇന്‍ഫാം

റബറിന് അടിസ്ഥാന ഇറക്കുമതി വിലയോടൊപ്പം ആഭ്യന്തരവിപണിയില്‍ തറവിലയും പ്രഖ്യാപിച്ച് നടപ്പിലാക്കി റബര്‍വിപണനം നിയമപരമായി ഉറപ്പാക്കുന്നില്ലെങ്കില്‍ കര്‍ഷകന് നിലനില്‍പ്പില്ലന്നും വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബറിന്‍റെ ആഭ്യന്തരവിപണി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കര്‍ഷകദ്രോഹമാണന്നും ഇന്‍ഡ്യന്‍ ഫാര്‍മേവ്സ് മൂവ്മെന്‍റ് ഇന്‍ഫാം അഭിപ്രായപ്പെട്ടു.

കാലാവസ്ഥാവ്യതിയാനം മൂലം റബറിന്‍റെ ആഭ്യന്തര ഉല്പാദനം നിലച്ചിരിക്കുന്ന ഈ സമയത്തുപോലും വിപണിവില ഉയരാത്തതിന്‍റെ പിന്നില്‍ ദുരൂഹതയുണ്ട്. രാജ്യാന്തരവിലയും ഇറക്കുമതിച്ചുങ്കവും പറഞ്ഞ് കര്‍ഷകരെ വിഢിവേഷം കെട്ടിക്കുന്ന സ്ഥിരം തന്ത്രം വിലപ്പോവില്ല. വന്‍കിട വ്യാപാരികള്‍ നിശ്ചയിക്കുന്ന വിലയ്ക്കു മാത്രമേ എക്കാലവും കര്‍ഷകര്‍ക്ക് റബര്‍ വില്‍ക്കാനാകുന്നുള്ളൂ. റബര്‍ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിലയ്ക്ക് ഒരിക്കലും വിപണിയില്‍ കച്ചവടം നടക്കാറില്ല. വിപണിവില ഇടിച്ച് കര്‍ഷകരില്‍നിന്ന് വാങ്ങിവെച്ചിരിക്കുന്ന വന്‍ റബര്‍സ്റ്റോക്ക് വന്‍കിടവ്യാപാരികളുടെ കൈകളിലിപ്പോഴുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന ഇറക്കുമതിവില പ്രഖ്യാപിക്കുമ്പോള്‍ വന്‍കിടവ്യാപാരികളുടെ വന്‍സ്റ്റോക്ക് വിറ്റഴിയുകയല്ലാതെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാവില്ല. സര്‍ക്കാര്‍ നടപടികൊണ്ട് കര്‍ഷകര്‍ക്ക് ഗുണം ചെയ്യണമെങ്കില്‍ അടിസ്ഥാന ഇറക്കുമതിയോടൊപ്പം റബര്‍ ആക്ടിലെ പതിമൂന്നാം വകുപ്പുപ്രകാരം ആഭ്യന്തര വിപണിയില്‍ ഉല്പാദനച്ചെലവ് കണക്കാക്കി തറവിലയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം. ഈ തറവിലയ്ക്ക് വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങുന്നത് നിയമം മൂലം ഉറപ്പാക്കണം. അല്ലെങ്കില്‍ അടിസ്ഥാന ഇറക്കുമതി വില പ്രഖ്യാപിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

പ്രകാശനം ചെയ്തു
ഒറീസയിലെ കന്ദമാലില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തകനായ ആന്‍റോ അക്കര രചിച്ച "സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്?" എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം ഷില്ലോംഗ് പ്രസ് ക്ലബില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ബില്ലി പി ഡോമിസ് പ്രകാശനം ചെയ്തു. പ്രിസ്ബിറ്റേറിയന്‍ സഭയിലെ മുതിര്‍ന്ന നേതാവും മുന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വൈസ്പ്രസിഡന്‍റുമായ ബാസായ്വമോയിട്ട് അടക്കം നിരവധി പ്രമു ഖര്‍ പങ്കെടുത്തു. നേരത്തേ ഡല്‍ഹിയില്‍ വച്ച് കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്തന്താനത്തിനു പുസ്തകത്തിന്‍റെ കോപ്പി കൈമാറിയ ആന്‍റോ അക്കര കന്ദമാല്‍ കലാപത്തിന്‍റെ പേരില്‍ വ്യാജ ആരോപണങ്ങളാല്‍ ജയിലടയ്ക്കപ്പെട്ട നിരപരാധികളായ ക്രൈസ്തവരുടെ കാര്യത്തില്‍ പുനപരിശോധന വേണമെന്ന് മന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയുണ്ടയായി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org