
കലാപം മൂലം അനേകര്‍ മരിക്കുകയും ആയിരകണക്കിനാളുകള്‍ ദുരിതാശ്വാസക്യാമ്പുകളിലാകുകയും ചെയ്ത മണിപ്പൂരിലേക്ക് സഹായമഭ്യര്‍ത്ഥിക്കുകയാണ് ഇംഫാല്‍ അതിരൂപതാ ആര്‍ച്ചു ബിഷപ് ഡൊമിനിക് ലൂമണ്‍. അരി, പരിപ്പ്, എണ്ണ, ഉള്ളി, ഉപ്പ്, കുടി വെള്ളം, സാനിറ്ററി പാഡുകള്‍, തോര്‍ത്തുകള്‍, കുട്ടികള്‍ക്കുള്ള ആഹാരപദാര്‍ത്ഥങ്ങള്‍, ബിസ്‌ക്കറ്റ്, പഴയ ബഡ്ഷീറ്റുകള്‍, ടീഷര്‍ട്ടു കള്‍, പൈജാമകള്‍, കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍, ഡയപേഴ്‌സ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സോപ്പുകള്‍, അലക്കുപൊടി, പാത്രങ്ങള്‍, സ്പൂണുകള്‍, സ്ത്രീകള്‍ക്കുള്ള പഴയ വസ്ത്രങ്ങള്‍ എന്നിവയെല്ലാം ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ് അറിയിക്കുന്നു. പണമായും സഹായമെത്തിക്കാം.
A/C Name: DSSS - Archdiocesan Emergency Relief Fund, A/C No.: 920020064712698, IFSC Code: UTIB0000657, Bank: AXIS Bank, Imphal Branch.
താഴ്‌വരകളിലും മലകളിലുമായി നാല്‍പത്തയ്യായിരം പേര്‍ ഇപ്പോള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് ആര്‍ച്ചുബി ഷപ് പറഞ്ഞു. യഥാര്‍ത്ഥ സംഖ്യ ഇതിനേക്കാള്‍ കൂടുതലായിരിക്കാ നും ഇടയുണ്ട്. സംഘര്‍ഷാത്മക സാഹചര്യം തുടരുകയാണ്. ആസൂ ത്രിതമായ സാമ്പത്തിക ഉപരോധം എന്ന ഭീഷണിയും അന്തരീക്ഷ ത്തിലുണ്ട്. ഭയവും അനിശ്ചിതത്വവും നിരാശയുമാണ് ഇപ്പോള്‍ മണിപ്പൂര്‍ ജനത നേരിടുന്നതെന്നും ആര്‍ച്ചുബിഷപ് വിശദീകരിച്ചു.