ഐ സി പി എ സമ്മേളനവും അവാര്‍ഡ് വിതരണവും നടത്തി

ഐ സി പി എ സമ്മേളനവും അവാര്‍ഡ് വിതരണവും നടത്തി
Published on

മംഗളുരു ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ (ഐ സി പി എ) സംഘടിപ്പിച്ച 29-ാമത് ദേശീയ ക്രൈസ്തവ മാധ്യമപ്രവര്‍ത്തക സമ്മേളനം കര്‍ണാടകയിലെ മംഗളുരു സി ഒ ഡി പി യില്‍ സംഘടിപ്പിച്ചു. അവാര്‍ഡ് വിതരണം, കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ നിര്‍വഹിച്ചു. ദൃശ്യമാധ്യമ രംഗത്തെ സംഭാവനകള്‍ക്കുള്ള ജെയിംസ് അല്‍ബേരിയാണെ അവാര്‍ഡ് ചലച്ചിത്രകാരനായ ഡോ. ഷെയ്‌സണ്‍ പി ഔസേഫ്, മികച്ച ഗ്രാന്ഥകാരനുള്ള ജെ. മാവൂരുസ് അവാര്‍ഡ് വിനായക് നിര്‍മ്മല്‍, മികച്ച ക്രിസ്ത്യന്‍ മാധ്യമത്തിനുള്ള ലൂയിസ് കരേനോ അവാര്‍ഡ് ചെന്നൈയില്‍ നിന്നുള്ള ന്യൂ ലീഡര്‍ മാസികയ്ക്കുവേണ്ടി എഡിറ്റര്‍ ഫാ. ആന്റണി പാന്‍ക്രാസ് എന്നിവര്‍ യു ടി ഖാദറില്‍ നിന്നു സ്വീകരിച്ചു.

'ഗാന്ധിയന്‍ പത്രപ്രവര്‍ത്തനം' എന്ന പ്രമേയത്തെക്കുറിച്ചു നടത്തിയ പാനല്‍ ചര്‍ച്ചയില്‍ കര്‍ണ്ണാടക ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് നാഗ് മോഹന്‍ ദാസ് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജി മൂവായിരത്തോളം ദിവസം ജയിലില്‍ കിടന്നു. കോടതിയില്‍ ഒരിക്കല്‍ പോലും നുണ പറയാന്‍ കൂട്ടാക്കാതിരുന്നതുകൊണ്ടു കൂടിയാണ് അത്. ഇന്ന് രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്നവര്‍ പോലും നുണ പറയാന്‍ മടിയില്ലാത്തവരായിരിക്കുന്നു. ഭരണഘടനയെക്കുറിച്ചറിയാനുള്ള ജനങ്ങളുടെ ദാഹം മാധ്യമങ്ങള്‍ ശമിപ്പിക്കണം. ജസ്റ്റിസ് വിശദീകരിച്ചു.

കന്നട ഡെവലപ്‌മെന്റല്‍ അതോറിറ്റി ചെയര്‍മാന്‍ ഡോ. പുരുഷോത്തം ബിലിമാലെ, എഴുത്തുകാരിയും സമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. എച്ച് എസ് അനുപമ, ഫാ. സെദ്രിക് പ്രകാശ് ടഖ എന്നിവര്‍ പ്രസംഗിച്ചു. ദ എക്‌സാമിനര്‍ മാസികയുടെ എഡിറ്റര്‍ ഫാ. ജോഷാന്‍ റോഡ്രിഗ്‌സ് മോഡറേറ്ററായിരുന്നു.

സമ്മേളനം ഒക്‌ടോബര്‍ 1 ന് മംഗലാപുരം ബിഷപ് പീറ്റര്‍ പോള്‍ സല്‍ദാന ഉദ്ഘാടനം ചെയ്തു. സത്യം കണ്ടെത്താനും കറുപ്പിനെ കറുപ്പെന്നും വെളുപ്പിനെ വെളുപ്പെന്നും തന്നെ വിളിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്നു ബിഷപ് സല്‍ദാന പ്രസ്താവിച്ചു.

ബിഷപ് സല്‍ദാന വിശദീകരിച്ചു. സമ്മേളനത്തില്‍ ഐ സി പി എ പ്രസിഡണ്ട് ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് അധ്യക്ഷത വഹിച്ചു. ഐ സി പി എ എക്ലേസിയാസ്റ്റിക്കല്‍ അഡൈ്വസര്‍ ബിഷപ് ഹെന്റി ഡിസൂസ,

സി ബി സി ഐ മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ബിജു ആലപ്പാട്ട്, ഐ സി പി എ സെക്രട്ടറി ഫാ. സുരേഷ് മാത്യു, വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ടെസി ജേക്കബ്, കന്നഡ വാരികയായ രക്‌നോ എഡിറ്റര്‍ ഫാ. രൂപേഷ് മാഡ്ത തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org