ഐ സി പി എ അവാര്‍ഡുകള്‍ക്ക് ശിപാര്‍ശകള്‍ ക്ഷണിച്ചു

Published on

ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ (ഐസിപിഎ) വര്‍ഷംതോറും നല്‍കി വരുന്ന അവാര്‍ഡുകള്‍ക്ക് ശിപാര്‍ശകള്‍ ക്ഷണിച്ചു. ഹിന്ദി ഒഴികെ ഇംഗ്ലീഷിലെയും അംഗീകൃത ഇന്ത്യന്‍ ഭാഷകളിലെയും മികച്ച പത്രപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും  നല്‍കുന്ന ഫാ. ലൂയിസ് കെറിനോ അവാര്‍ഡ്, ഹിന്ദി ഭാഷയില്‍ പത്ര പ്രവര്‍ത്തനത്തിലോ സാഹിത്യത്തിലോ നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിച്ചു നല്‍കുന്ന സ്വാമി ദേവാനന്ദ് ചക്കുങ്കല്‍ അവാര്‍ഡ്, പട്ടിക ജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള റിപ്പോര്‍ട്ടിംഗിനും പ്രസിദ്ധീകരണത്തിനും നല്‍കുന്ന അവാര്‍ഡ് എന്നിവയ്ക്കുള്ള നോമിനേഷനുകള്‍ ഡിസംബര്‍ 30-നുമുമ്പ് ലഭിച്ചിരിക്കണം. അടുത്ത വര്‍ഷം ഫെബ്രുവരി 29 ന് ഡല്‍ഹിയില്‍ വച്ചു നടക്കുന്ന ഐസിപിഎയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക് സംഘടനയുടെ പ്രസിഡന്‍റ് ഇഗ്നേഷ്യസ് ഗോണ്‍ സാല്‍വസ് (09447964232), സെ ക്രട്ടറി ഫാ. സുരേഷ് മാത്യു (07042562963) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org