കാത്തലിക് പ്രസ് അസോസിയേഷന് പുതിയ നേതൃത്വം

കാത്തലിക് പ്രസ് അസോസിയേഷന് പുതിയ നേതൃത്വം
Published on

ഇന്ത്യന്‍ കാത്തലി ക് പ്രസ് അസോസി യേഷന്‍റെ (ഐസിപിഎ) പ്രസിഡന്‍റായി കേ രളത്തില്‍ നിന്നുള്ള ഇഗ്നേഷ്യസ് ഗോണ്‍ സാല്‍വസ് തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്‍റെ 56 വര്‍ഷത്തെ ചരിത്രത്തില്‍ ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ അല്മായനാണ് അദ്ദേഹം. ഒറീസയിലെ ജര്‍സഗുഡയില്‍ അസോസിയേഷന്‍റെ വാര്‍ഷിക സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്. ഡല്‍ഹി കേന്ദ്രമായുള്ള ഇന്ത്യന്‍ കറന്‍റ്സ് മാസികയുടെ എഡിറ്റര്‍ ഫാ. സുരേഷ് മാത്യു കപ്പുച്ചിനാണ് സെക്രട്ടറി. ഫാ. സുനില്‍ ഡാമര്‍, ഒറീസ – വൈസ് പ്രസിഡന്‍റ്, സിസ്റ്റര്‍ ടെസ്സി ജേക്കബ്, ഒറീസ – ജോ. സെക്രട്ടറി, ഫാ. ജോബി മാത്യു, മുംബൈ – ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഫാ. വലേറിയന്‍ ഫെര്‍ണാണ്ടസ് മാംഗ്ലൂര്‍, സെബാസ്റ്റ്യന്‍ കല്ലറക്കല്‍ കേരളം, റോമന്‍ ഭാട്ടിയ (ഗുജറാത്ത്) എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. പത്രപ്രവര്‍ത്തകരായ ആന്‍റോ അക്കര, ഫാ. ഹെര്‍മന്‍ മിന്‍ജ് എന്നിവര്‍ ഐസിപിഎ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കത്തോലിക്കാ പത്രപ്രവര്‍ത്തകരും പത്രാധിപന്മാരും എഴുത്തുകാരും സമ്മേളനത്തില്‍ പങ്കെടുത്തു. അസോസിയേഷന്‍റെ അടുത്ത വാര്‍ഷികം ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചു.

മൂന്നു ദിവസത്തെ സമ്മേളനത്തിനൊടുവില്‍ ഐസിപിഎ അംഗങ്ങള്‍ റൂര്‍ക്കല രൂപതയിലെ ഗായ്ബിറ ഇടവകയുടെ ശതാബ്ദിയാഘോഷങ്ങളിലും പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org