ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട്

ഇന്ത്യയില്‍ ക്രിസ്ത്യന്‍ ന്യൂന പക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന വിദ്വേഷവും അക്രമങ്ങളും അവസാനിപ്പിക്കണമെന്ന ഉയര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. 93 ഉദ്യോഗസ്ഥരാണ് പ്രധാന മന്ത്രിക്ക് ഈ ആവശ്യമുന്നയിച്ചെ ഴുതിയ കത്തില്‍ ഒപ്പു വച്ചിരിക്കു ന്നത്.

2022-ല്‍ ഇന്ത്യയില്‍ ക്രൈസ്ത വര്‍ക്കെതിരെ 598 അക്രമസംഭവ ങ്ങളുണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ചൂണ്ടിക്കാട്ടി യിരുന്നു. 21 സംസ്ഥാനങ്ങളില്‍ അ ക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 2020 -ല്‍ 279 ഉം 2021-ല്‍ 505 ഉം അക്രമ ങ്ങളാണ് ഉണ്ടായത്. ഉത്തര്‍പ്രദേ ശ്, മധ്യപ്രദേശ്, കര്‍ണാടക, അ സ്സം, ഗുജറാത്ത് എന്നീ സംസ്ഥാ നങ്ങളിലാണ് ഏറെയും ഉണ്ടായ ത്. എല്ലാം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഈ സം സ്ഥാനങ്ങളെല്ലാം തന്നെ കരിനി യമ സമാനമായ വ്യവസ്ഥകളുമാ യി മതപരിവര്‍ത്തനവിരുദ്ധ നിയമ ങ്ങള്‍ പാസ്സാക്കിയിട്ടുമുണ്ട്.

പ്രധാനമന്ത്രിയുടെ ഭരണകൂ ടവും പാര്‍ട്ടിയും അതിന്റെ ഭാഗ മായ സംഘടനകളിലുംപെട്ട വ്യ ക്തികളാണ് വിദ്വേഷഭാഷണത്തി ലൂടെയും അക്രമങ്ങളിലൂടെയും ക്രൈസ്തവപീഡനം തുടരുന്ന തെന്ന് നരേന്ദ്ര മോദിക്കയച്ച ക ത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോ ഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ 2.4 ശതമാ നം മാത്രമാണ് ഇന്നും ക്രൈസ്ത വര്‍. 1951-ലെ സെന്‍സസ് മുതല്‍ ഇതേ സംഖ്യയാണ് നിലനില്‍ക്കു ന്നത്. എന്നിട്ടും ഇത്ര ചെറിയ ഒരു വിഭാഗത്തെ ജനസംഖ്യയിലെ 80 ശതമാനം ജനങ്ങള്‍ക്ക് ഒരു ഭീഷ ണിയായി കാണുകയാണ് ഈ സംഘടനകളെന്ന് പ്രസ്താവന വിശദീകരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org