വിശപ്പു സൂചികാ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അതീവ ദയനീയം

വിശപ്പു സൂചികാ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അതീവ ദയനീയം

ആഗോള വിശപ്പ് സൂചികാപട്ടികയിലെ 121 രാജ്യ ങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 107-ാമത്. ഗുരുതരാവസ്ഥയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും ലോക ഭക്ഷ്യദിനമായി ആചരിക്കുന്ന ഒക്‌ടോബര്‍ 16 നാണ് ആഗോള വിശപ്പ് സൂചികാ പട്ടിക പുറത്തിറക്കുന്നത്. 2021-ലെ പട്ടികയില്‍ 116 രാജ്യങ്ങളില്‍ 101-ാമതായി രുന്നു ഇന്ത്യ. അതിനു മുമ്പ് 107 രാജ്യങ്ങളില്‍ 94 ഉം. ഏതാനും വര്‍ഷങ്ങളായി ഈ വിഭാഗത്തില്‍ ഇന്ത്യയുടെ സ്ഥിതി മോശമായി വരികയാണ്.

അയല്‍രാജ്യങ്ങളായ ശ്രീലങ്ക (64), നേപ്പാള്‍ (81), ബംഗ്ലാദേശ് (84), പാക്കിസ്ഥാന്‍ (99) എന്നീ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് വിശപ്പിന്റെ കാര്യത്തില്‍ ഇന്ത്യ. ഇന്ത്യയ്ക്കു പിന്നിലുള്ളത് യുദ്ധബാധിതമായ അഫ് ഘാനിസ്ഥാന്‍ മാത്രമാണ് (109). 2030-ല്‍ വിശപ്പ് ഇല്ലാ താക്കുക എന്നതാണ് ആഗോളസംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും അക്കാര്യത്തില്‍ പുരോഗതി കൈവരിക്കാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു സാധിക്കുന്നില്ല.

ലോകഭക്ഷ്യദിനാചരണത്തിനു മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ ലോക ഭക്ഷ്യ കൃഷി സംഘട നയ്ക്കു കത്തയച്ചിരുന്നു. മനുഷ്യരെ വെറും സംഖ്യകളായി കാണാതെ, അന്താരാഷ്ട്രബന്ധങ്ങളില്‍ കൂടുതല്‍ മാനവികതയും ഐകമത്യവും പുലര്‍ത്തി ക്കൊണ്ട്, വിശപ്പിനെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയണമെന്നു മാര്‍പാപ്പ കത്തില്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org