
ന്യൂഡല്‍ഹി: സിറോ മല ബാര്‍ ഫരീദാബാദ് രൂപതയുടെ പത്താം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അശോക് വിഹാര്‍ മൗണ്ട് ഫോര്‍ട്ട് സ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള മുഖ്യാതിഥിയായി ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യ മതേതര രാഷ്ട്രമാണെന്നും എല്ലാ മതങ്ങളെയും ബഹു മാനിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പാശ്ചാത്യനാടുകളെ അപേക്ഷിച്ച് അവിശ്വാസികള്‍ കുറവുളള രാജ്യമാണ് ഇന്ത്യയെന്നും ഗവര്‍ണര്‍ ശ്രീധരന്‍പിള്ള പറഞ്ഞു. രാജ്യപുരോഗതിക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയിട്ടുള്ള സംഭാവനകളെക്കുറിച്ചും അദ്ദേ ഹം പരാമര്‍ശിച്ചു.
ഫരീദാബാദ് ആര്‍ച്ച്ബിഷ പ്പ് കുര്യാക്കോസ് ഭരണികു ളങ്ങര അധ്യക്ഷത വഹിച്ചു. വത്തിക്കാന്‍ സ്ഥാനപതിയുടെ പ്രതിനിധി ഹുവാന്‍ പാബ്ലോ, ഡല്‍ഹി അതിരൂപത ആര്‍ച്ച്ബി ഷപ്പ് അനില്‍ കൂട്ടോ, ഗുരുഗ്രാം സിറോ മലങ്കര ബിഷപ്പ് തോമസ് അന്തോണിയോസ്, ഫരീദാബാദ് രൂപത സഹായമെത്രാന്‍ ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍, വാ സിപ്പൂര്‍ എം.എല്‍.എ. രാജേഷ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.
രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും വിശ്വാസികളും പങ്കുചേര്‍ന്നു. ചടങ്ങില്‍ രൂപതയുടെ നിയമാവലിയുടെയും സുവനീയറിന്റെയും പ്രകാശനം നടന്നു. തുടര്‍ന്നു നടന്ന വചന ശുശ്രൂഷയ്ക്ക് ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഫാദര്‍ ജോസഫ് വലിയവീട്ടില്‍ നേതൃത്വം നല്‍കി. അശോക് വിഹാര്‍ സെന്റ് ജൂഡ് ദേവാ ലയത്തില്‍നിന്ന് മോണ്ട് ഫോര്‍ ട്ട് സ്‌കൂളിലേക്ക് വിശ്വാസ പ്രഘോഷണ റാലി നടത്തി.