ഫാ. ഉഴുന്നാലിലിന്‍റെ മോചനശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണം – സീറോ മലബാര്‍ സിനഡ്

ഫാ. ഉഴുന്നാലിലിന്‍റെ മോചനശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണം – സീറോ മലബാര്‍ സിനഡ്

യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നു സീറോ മലബാര്‍ സഭ സിനഡ് ആവശ്യപ്പെട്ടു. ഫാ. ഉഴുന്നാലിലിന്‍റെ മടങ്ങിവരവി നായി ഭാരതസഭയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുകയാണ്. പൊതുസമൂഹവും അദ്ദേഹത്തിന്‍റെ മോചനത്തിനായുള്ള പ്രതീക്ഷയിലാണ്. ഭാരതപൗരന്‍ എന്ന നിലയിലും മറ്റുള്ളവര്‍ക്കായി സേവനം ചെയ്യാന്‍ നിയുക്തനായ മിഷനറി വൈദികന്‍ എന്ന നിലയിലും കേന്ദ്രസര്‍ക്കാര്‍ ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നു പൊതുസമൂഹത്തിന് അറിയാനാവണം. സിബിസിഐയുടെ നേതൃത്വത്തില്‍ മെത്രാന്‍സംഘം രാഷ്ട്രപതിയെയും കേന്ദ്രമന്ത്രിമാരെയും സന്ദര്‍ശിച്ചു ഫാ. ഉഴുന്നാലിലിന്‍റെ മോചനശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഭയുടെ എല്ലാ തലങ്ങളിലും ഫാ. ഉഴുന്നാലിലിനായി പ്രാര്‍ഥനകള്‍ കൂടുതല്‍ സജീവമായി തുടരണമെന്നും സീറോ മലബാര്‍ സിനഡ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org