ഫാ. സ്റ്റാന്‍ സ്വാമിയുടെ നില ഗുരുതരം

ഫാ. സ്റ്റാന്‍ സ്വാമിയുടെ നില ഗുരുതരം

മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റിലായ ഈശോസഭാ വൈദികന്‍ സ്റ്റാന്‍ സ്വാമിയെ (84) കടുത്ത ശ്വാസ തടസ്സത്തെയും ഓക്‌സിജന്‍ നിലയിലെ വ്യതിയാനത്തെയും തുടര്‍ന്ന് ശനിയാഴ്ച രാത്രി വൈകി വെന്റിലേറ്ററിലേക്കു മാറ്റിയത്. ബാന്ദ ഹോളി ഫാമിലി ആശുപത്രി ഐസിയുവില്‍ ആയിരുന്നു അദ്ദേഹം.

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളാണ് നില മോശമാക്കിയതെന്നു കരുതുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ അറസ്റ്റിലായി നവി മുംബൈയിലെ തലോജ് ജയിലില്‍ കഴിയവെയാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശപ്രകാരം മെയ് 30 നാണ് ഹോളി ഫാമിലി ആശുപത്രിയിലേക്കു മാ റ്റിയത്.

അദ്ദേഹം നല്‍കിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിച്ച കോടതി അടുത്ത വാദം കേള്‍ക്കുന്നതുവരെ ആശുപത്രിയില്‍ തുടരാന്‍ അനുമതി നല്‍കിയിരു ന്നു. എന്‍ഐഎ കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്തിയതിനെതിരെയും ഫാ. സ്റ്റാന്‍ സ്വാമി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

2018 ജനുവരി 1 ന് പുണെയിലെ ഭീമകൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ്
ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org