ഫാ.സ്റ്റാന്‍ സ്വാമി: ക്രൈസ്തവ പീഢനത്തിന്റെ രക്തസാക്ഷി-ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

ഫാ.സ്റ്റാന്‍ സ്വാമി: ക്രൈസ്തവ പീഢനത്തിന്റെ രക്തസാക്ഷി-ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

ഇന്ത്യയിലെ ക്രൈസ്തവ പീഢനത്തിന്റെ രക്തസാക്ഷിയാണ് ഫാ.സ്റ്റാന്‍ സ്വാമിയെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ആദിവാസികള്‍ക്കും ദരിദ്രജനവിഭാഗങ്ങള്‍ക്കുംവേണ്ടി ജീവിതം മാറ്റിവെച്ച് ശുശ്രൂഷ ചെയ്ത വന്ദ്യവയോധികനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് തുറുങ്കിലടച്ചവര്‍ക്ക് കാലം മാപ്പുനല്‍കില്ല. ആരോഗ്യപ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്ന അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കുന്നതില്‍ നിയമസംവിധാനങ്ങള്‍ പരാജയപ്പെട്ടത് വളരെ ഗൗരവത്തോടെ കാണണം. ബോംബെ ഹൈക്കോടതി പോലും ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത് ഗൗരവമേറിയതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org