ബാംഗ്ലൂര്‍: ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ ചാന്‍സലറായി ഫാ. പോള്‍ ആച്ചാണ്ടി സി.എം.ഐ ചുമതലയേറ്റു. സി.എം.ഐ. സഭയുടെ മുന്‍ പ്രയോര്‍ ജനറലായ ഇദ്ദേഹം സഭയുടെ ധര്‍മ്മാരാം മേജര്‍ സെമിനാരി റെക്ടറായും നിയ മിതനായിട്ടുണ്ട്. എംബിഎ ബിരുദധാരിയായ ഫാ. ആച്ചാണ്ടി മദ്രാസ് ഐഐടിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.