സ്കൂളിനുശേഷമുള്ള വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് റേഡിയോ മാര്‍ഗനിര്‍ദേശം

ഡാര്‍ജിലിംഗിലെ റേഡിയോ സലേഷ്യന്‍ എഫ്.എം. റേഡിയോ, സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഭാവി തിരഞ്ഞെടുപ്പു നടത്തുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന പരിപാടിയുമായി രംഗത്തു വന്നിരിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചു മാത്രമല്ല, കരിയര്‍ അവസരങ്ങളെക്കുറിച്ചും റേഡിയോയിലൂടെ വിദ്യാര്‍ത്ഥികള്‍ക്കു വിവരങ്ങള്‍ നല്‍കുന്നുണ്ട്. 'ലൈഫ് ആഫ്റ്റര്‍ സ്കൂള്‍' എന്ന പേരിലാണ് റേഡിയോ സലേഷ്യന്‍ എഫ്.എം. ഈ പരിപാടി നടത്തുന്നതെന്ന് റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. സി.എം. പോള്‍ പറഞ്ഞു.

മേയ് മാസം മുഴുവനും ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പരിപാടികള്‍ വ്യത്യസ്ത എപ്പിസോഡുകളായി അവതരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല രക്ഷകര്‍ത്താക്കള്‍ക്കും അതു പ്രയോജനകരമായിത്തീരുമെന്നും പ്രോഗ്രാം ഡയറക്ടര്‍ സമീര്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org