ഫരീദാബാദ് ഡൽഹി രൂപതയുടെ പുതിയ സീറോ മലബാർ മിഷൻ ആനിമേഷൻ സെന്റർ – പ്രചോദന – ഉദ്ഘാടനം ചെയ്തു

ഫരീദാബാദ് ഡൽഹി രൂപതയുടെ പുതിയ സീറോ മലബാർ മിഷൻ ആനിമേഷൻ സെന്റർ – പ്രചോദന – ഉദ്ഘാടനം ചെയ്തു

ഫരീദാബാദ് ഡൽഹി രൂപതയുടെ കീഴിൽ സീറോ മലബാർ മിഷൻ ആനിമേഷൻ സെന്റർ – പ്രചോദന പഞ്ചാബിലെ ലുധിയാനയിൽ സ്ഥാപിതമായി. സെന്ററിന്റെ ഉത്ഘാടനവും വെഞ്ചിരിപ്പും 2020 ഡിസംബർ 28 ന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവ്വഹിച്ചു. തുടർന്ന് നടന്ന പഞ്ചാബി ദിവ്യബലിക്ക് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമ്മികത്വം വഹിച്ചു. ജലന്തർ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഗ്നേല്ലോ റുഫീനോ, ഫരീദാബാദ് രൂപത സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ, ഫരീദാബാദ് രൂപത വികാരി ജൻറാൾമാരായ മോൺസിഞ്ഞോർ സിറിയക്ക് കൊച്ചാലുങ്കൽ, മോൺസിഞ്ഞോർ ജോസഫ് ഓടനാട്ട് ഫരീദാബാദ്, ജലന്തർ, ഗുഡ്ഗാവ് എന്നീ രൂപതകളിൽ സേവനം അനുഷ്ടിക്കുന്ന ഏതാനും വൈദീകരും തിരുകർമ്മങ്ങൾക്ക് സഹകാർമ്മികത്വം വഹിച്ചു. കൂടാതെ പഞ്ചാബിലെ വിവിധ സ്ഥലങ്ങളിൽ സേവനം ചെയ്യുന്ന സിസ്റ്റേഴ്സും ബ്രദേഴ്സും ഫരീദാബാദ് രൂപതയുടെ വിവിധ മിഷൻ സ്റ്റേഷനുകളിൽ നിന്നുള്ള അൽമായരും പങ്കെടുത്തു.

ദിവ്യബലിയുടെ ആരംഭത്തിൽ ഫരീദാബാദ് രൂപത സഹായമെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ എല്ലാവരെയും സ്വാഗതം ചെയ്യുകയും ഈ സംരംഭത്തെ വിജയിപ്പിക്കാൻ പ്രയത്നിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. പഞ്ചാബിൽ ഒരു മിഷൻ സെന്റർ സ്ഥാപിക്കുക എന്നത് ഫരീദാബാദ് രൂപതയുടെ ഒരു ദീർഘകാല സ്വപ്നം ആയിരുന്നു എന്നും ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ മിഷനെ പ്രതിയുള്ള സമർപ്പണത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഫലമായാണ് ഈ സ്വപ്ന പദ്ധതി ഇന്ന് ഇവിടെ യാഥാത്ഥ്യമായി തീർന്നത് എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ജലന്തർ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഗ്നെല്ലോ റൂഫിനോ ഗ്രാസിയാസ് ദിവ്യബലി മദ്ധ്യേ സന്ദേശം നൽകി.

ദിവ്യബലിക്ക് ശേഷം ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ അദ്ധ്യക്ഷതയിൽ നടന്ന അഭിനന്ദന ചടങ്ങിൽ ഫരീദാബാദ് രൂപതയുടെ ഈ സംരഭത്തിനു നേതൃത്വം നൽകിയ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ, ഫാദർ സിറിയക്ക് കൊച്ചാലുങ്കൽ, ഫാദർ ജോമി വാഴക്കാലായിൽ എന്നിവരെയും ഇതിനോട് സഹകരിച്ച മറ്റു വ്യക്തികളെയും ആർച്ച്ബിഷപ്പ് അനുമോദിച്ചു. സുവിശേഷം അറിയിക്കുക എന്നത് എല്ലാ സഭകളുടെയും ധർമ്മമാണെന്നും അതുകൊണ്ട് വിവിധ സഭകൾ ഒരുമയോടെ സുവിശേഷത്തിന് സാക്ഷ്യം നൽകണമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.

ഫരീദാബാദ് രൂപതയുടെ സീറോമലബാർ മിഷൻ ആനിമേഷൻ സെന്റർ ഫരീദാബാദ് രൂപതയുടെ പരിധിയിലുള്ള സംസ്ഥാനങ്ങളിലെ മിഷൻ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രവർത്തിക്കും. രൂപതാ സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ ആയിരിക്കും മിഷൻ ആനിമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org