
ഡാര്‍ജിലിംഗ് രൂപത വൈദികരായി ഏഴു പേര്‍ അഭിഷിക്തരായി. എല്ലാവരും തദ്ദേശീയരാണ്. ഡാര്‍ജിലിംഗ് രൂപതയുടെ ചരിത്രത്തില്‍ ഇതൊരു നാഴികക്കല്ലാണെന്ന് ബിഷപ് സ്റ്റീഫന്‍ ലെപ്ച പ്രസ്താവിച്ചു.
ഭൂട്ടാന്‍ രാജ്യവും സിക്കിം സംസ്ഥാനവും പ. ബംഗാളിലെ ഡാര്‍ജിലിംഗ്, കാളിംപോംഗ് എന്നീ ജില്ലകളും ഉള്‍പ്പെടുന്നതാണ് ഡാര്‍ജിലിംഗ് രൂപത.
കേരളത്തിലും കര്‍ണ്ണാടകയിലും നിന്നുള്ള മിഷണറി വൈദികര്‍ രൂപതയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുള്ള വരാണ്.
1846-ല്‍ ഐര്‍ലണ്ടില്‍ നിന്നുള്ള ലൊറേറ്റോ സിസ്റ്റേഴ്‌സാണ് ഈ മലമ്പ്രദേശത്ത് എത്തുന്ന ആദ്യത്തെ കത്തോലിക്ക മിഷണറിമാര്‍. തുടര്‍ന്ന് ഇറ്റലിയില്‍ നിന്നുള്ള കപ്പൂച്ചിന്‍ വൈദികരും ബെല്‍ജിയത്തു നിന്നുള്ള ഈശോസഭാ വൈദികരും എത്തി ച്ചേര്‍ന്നു.
കാനഡായില്‍ നിന്നുള്ള ഈശോസഭക്കാര്‍ ഇവിടത്തെ മിഷന്‍ പ്രവര്‍ത്തനങ്ങളെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോയി. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള മിഷണറിമാരും ഇവിടെ സേവനം ചെയ്തിട്ടുണ്ട്.
1962-ല്‍ ഡാര്‍ജിലിംഗ് രൂപത സ്ഥാപിതമായി. അന്ന് ആകെ ഉണ്ടായിരുന്ന 11 രൂപത വൈദികരില്‍ തന്നെ ഒരാള്‍ മലയാളിയായിരുന്നു, ഫാ. ജോസഫ് വയലില്‍.