ബിജ്നോർ രൂപതാ യുവ മലയാളി വൈദികന് സാമൂഹ്യ സേവനത്തിനിടെ അപകട മരണം

ബിജ്നോർ രൂപതാ യുവ മലയാളി വൈദികന് സാമൂഹ്യ സേവനത്തിനിടെ അപകട മരണം

ഉത്തരാഖണ്ഡ്: ജോഷിമഠിൽ ദുരിതാശ്വാസ പ്രവർത്തനത്തിനു പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ ബിജ്നോർ രൂപതയിലെ മലയാളി വൈദീകൻ ഫാ. മെൽവിൻ പള്ളിത്താഴത്ത് (36) മരണമടഞ്ഞു.

കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ്. വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ജോഷിമഠിൽ പ്രകൃതി ദുരന്തത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവർക്ക് ബിജ്‌നോർ ബിഷപ്‌സ് ഹൗസിൽ നിന്നുമുള്ള സഹായങ്ങളെത്തിച്ച് തിരികെ വരികെയായിരുന്നു അപകടം.

മഞ്ഞുവീഴ്ച മൂലം വാഹനം റോഡിൽനിന്ന് തെന്നിമാറിയതാണ് അപകടകാരണം. പിന്നീട് സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംസ്കാര ശുശ്രൂഷകൾ ജനുവരി 23 തിങ്കളാഴ്ച ഉത്തരാഖണ്ഡിലെ കോട്ധ്വാർ സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ നടക്കും. ചക്കിട്ടപാറ പള്ളിത്താഴത്ത് എബ്രഹാം - കാതറിൻ ദമ്പതികളുടെ മകനാണ് ഫാ. മെൽവിൻ.

സഹോദരങ്ങൾ: ഷാൽവിൻ എബ്രഹാം, ഷാലെറ്റ് എബ്രഹാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org