തെറ്റുകള്‍ തിരുത്താനുള്ള സംവിധാനങ്ങള്‍ക്കായി കേരള സഭാനേതൃത്വം മുന്‍കയ്യെടുക്കണം -ദൈവശാസ്ത്രജ്ഞരുടെ സമ്മേളനം

Published on

തെറ്റുകള്‍ ഉണ്ടാകുമ്പോള്‍ അവ തിരുത്താനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കേരള സഭാ നേതൃത്വം മുന്‍കയ്യെടുക്കണമെന്ന് കേരള തിയോളജിക്കല്‍ അസോസിയേഷന്‍ (കെടിഎ) അഭിപ്രായപ്പെട്ടു. ഫ്രാന്‍സിസ് പാപ്പയുടെ സമീപന രീതികളും "കേരള സഭയിലെ പ്രതിസന്ധികളും" എന്ന വിഷയത്തില്‍ എറണാകുളത്തു സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്. ഫ്രാന്‍സിസ് പാപ്പയുടെ സമീപന രീതികളില്‍ നിന്നു "കേരളസഭ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. പാപ്പ പുലര്‍ത്തുന്ന സുതാര്യതയുടെയും സത്യസന്ധതയുടെയും എളിമയുടെയും തുല്യതയുടെയും ചൈതന്യം ഉള്‍ക്കൊണ്ട് അപചയങ്ങള്‍ ഒഴിവാക്കണം. തെറ്റുകള്‍ ഉണ്ടാകുമ്പോള്‍ ഏറ്റുപറയാനും മാപ്പു ചോദിക്കാനും കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ കാണിക്കുന്ന ശ്രദ്ധ കേരള സഭാനേതൃത്വവും പിന്തുടരണമെന്നും സമ്മേളനം സൂചിപ്പിച്ചു.

ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാപ്പായുടെ സമീപന രീതികളുടെ വെളിച്ചത്തില്‍ കേരള സഭയിലെ ആനുകാലിക പ്രശ്നങ്ങള്‍ക്കു പരിഹാരങ്ങള്‍ ആരായുകയായിരുന്നു സെമിനാറിന്‍റെ ലക്ഷ്യം. റവ. ഡോ. ലോറന്‍സ് കുലാസ്, റവ. ഡോ. കുഞ്ചറിയ പത്തില്‍, റവ. ഡോ. ജോണ്‍ പടിപ്പുര, റവ. ഡോ. ജോസ് വടക്കേടത്ത്, സിസ്റ്റര്‍ മെറിന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെടിഎ പ്രസിഡന്‍റ് റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ. ഡോ. ജേക്കബ് നാലുപറയില്‍ നന്ദി പറഞ്ഞു. അമ്പതോളം ദൈവശാസ്ത്രജ്ഞര്‍ സെമിനാറില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org