കോവിഡ് മഹാമാരി: ദേശീയ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുക: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കോവിഡ് മഹാമാരി: ദേശീയ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുക: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

അനിയന്ത്രിതമായ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്തിരിക്കുന്ന മെയ് ഏഴിലെ ദേശീയ ഉപവാസ പ്രാര്‍ത്ഥനയില്‍ സജീവമായി പങ്കുചേരുവാന്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ കത്തോലിക്കാ സഭയിലെ അല്മായ പ്രസ്ഥാ നങ്ങളോടും, ഇതര ക്രൈസ്തവ വിഭാഗങ്ങളിലെ അല്മായ സംഘടനകളോടും പൊതുസമൂഹത്തോടും അഭ്യര്‍ത്ഥിച്ചു.

മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായി കോവിഡ് രോഗം വ്യാപിക്കുകയാണ്. ഭരണസംവിധാനങ്ങളും ജനജീവിതവും നിശ്ചല മാകുന്ന അതീ തീവ്ര സ്ഥിതിവിശേഷമാണ് ഇന്നു രാജ്യത്തുള്ളത്. കോവിഡിനെ പ്രതിരോധിക്കാനും ജനങ്ങളെ ശുശ്രൂഷിക്കാനും ക്രൈസ്തവസഭാ സംവിധാനങ്ങള്‍ ഒന്നാകെ ഏറെ സജീവമാണ്. മാത്രമല്ല, സഭാ സ്ഥാപനങ്ങളൊന്നാകെയും വിശ്വാസ സമൂഹവും നിസ്വാര്‍ത്ഥ സേവനമാണ് ഈ തലത്തില്‍ നടത്തുന്നത്. ദൈവീക ഇടപെടലുകള്‍ക്കു മാത്രമേ ഈ വലിയ ദുരന്തത്തില്‍ നിന്നു ജന സമൂഹത്തെ രക്ഷിക്കാനാവുകയുള്ളൂവെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. കോവിഡില്‍ നിന്നുള്ള മോചനത്തിനായി മെയ് ഏഴിന് രാജ്യത്തുടനീളമായി നടത്തുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അല്മായ സംഘടനകളും സാമൂഹ്യ പ്രസ്ഥാനങ്ങളും പങ്കുചേരുമെന്ന് സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org