മാര്‍പാപ്പയ്‌ക്കെതിരെ അവഹേളനം: സന്യാസിനിയായ അഭിഭാഷക ഗുജറാത്ത് ഹൈക്കോടതിയില്‍

മാര്‍പാപ്പയെയും കന്യാസ്ത്രീകളെയും അവഹേളിക്കുന്ന വീഡി യോ സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ചതിനെതിരെ കേസെടു ക്കാന്‍ ആവശ്യപ്പെട്ട് ഗുജറാത്തിലെ അഭിഭാഷകയായ സിസ്റ്റര്‍ മഞ്ജു ള ടസ്‌കാനോ ഹൈക്കോടതിയെ സമീപിച്ചു. ഗുജറാത്തി ഭാഷയിലാ ണ് ഈ വീഡിയോ ക്ലിപ്. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി യെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ കേസ് കൊടുത്തത്. വിശ്വഹിന്ദു പരിഷത്തിന്റെ യോഗത്തില്‍ ഒരു നേതാ വ് പ്രസംഗിക്കുന്നതാണ് ദൃശ്യം. കന്യാസ്ത്രീകളേയും മാര്‍പാപ്പയെ യും ലൈംഗികചുവയുള്ള വാക്കുകളാല്‍ അവഹേളിക്കുന്നതു കൂടാ തെ, ക്രിസ്ത്യന്‍ പുരോഹിതരെയും കന്യാസ്ത്രീകളെയും കണ്ടിട ത്തുവച്ച് ആക്രമിക്കണമെന്ന ആഹ്വാനവും പ്രസംഗത്തിലുണ്ട്.

ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് റോസറി എന്ന സന്യാസിനീ സമൂഹത്തിലെ അംഗമാണ് സിസ്റ്റര്‍ ടസ്‌കാനോ. കോടതിയുടെ പരി ഗണനയിലിരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നു സിസ്റ്റര്‍ വിശദീകരിച്ചു.

ഈ പ്രസംഗകനെതിരെ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഗാന്ധിനഗര്‍ ആര്‍ച്ചുബിഷപ് തോമസ് മക്വാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനു കത്തു നല്‍കിയിരുന്നു. ലോകമെങ്ങുമുള്ള 140 കോടി കത്തോലിക്കരെ വേദനിപ്പിക്കുന്ന അതിനിന്ദ്യമായ വാക്കുക ളാണ് പ്രസംഗകന്‍ ഉപയോഗിക്കുന്നതെന്ന് ആര്‍ച്ചുബിഷപ് കത്തില്‍ ചൂണ്ടിക്കാട്ടി. വര്‍ധിക്കുന്ന അക്രമങ്ങളും അവഹേളനങ്ങളും വിദ്വേഷ പ്രസംഗങ്ങളും മൂലം ഗുജറാത്തിലെ ക്രൈസ്തവസമൂഹത്തില്‍ വലി യ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും ആര്‍ച്ചുബിഷപ് എഴുതി. ഗുജറാത്തിലെ 6 കോടി ജനങ്ങളില്‍ 0.52 ശതമാനം മാത്രമാ ണു ക്രൈസ്തവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org