സോമയം പാളയത്തുള്ള ചാവറ വിദ്യാ ഭവന്‍ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ക്രിസ്തുമസ്സ് ആഘോഷിച്ചു

സോമയം പാളയത്തുള്ള ചാവറ വിദ്യാ ഭവന്‍ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ക്രിസ്തുമസ്സ് ആഘോഷിച്ചു

ദിവ്യോദയ Intor Roligious Contor ഡയറക്ടര്‍ ബഹു ഫാ. ജോണ്‍സന്‍ വലിയവീട്ടില്‍ മുഖ്യതിഥിയായി. പ്രിന്‍സിപ്പല്‍ ബഹു. ഫാ. ഫ്രാന്‍സ്സിസ് സേവ്യര്‍ ഖജാന്‍ജി ബഹു. ഫാ. ജീവന്‍ ജോസഫ്, സ്‌ക്കൂള്‍ മുന്‍ വിദ്യാര്‍ത്ഥി Bro. ഷാരോണ്‍ കൂനന്‍ സ്‌ക്കൂള്‍ മുന്‍ അദ്ധ്യാപിക ശ്രീമതി. റാണിയമ്മാള്‍ തുടങ്ങിയവര്‍ വേദി അലങ്കരിച്ചു. എളിമയുടെയും സഹോദര്യത്തിന്റെയും സന്ദേശം പരത്തുന്ന യേശുവിന്റെ തിരുപ്പിറവിയുടെ മാഹാത്മ്യത്തെക്കുറിച്ച ഫാ. ജോണ്‍സന്‍ പ്രസംഗിച്ചു.

വിദ്യാത്ഥിവിദ്യാര്‍ത്ഥിനികള്‍ യേശുവിന്റെ തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌ക്കാരം നടത്തി. കരോള്‍ ഗാനാലാപനവും ക്രിസ്മസ് അപ്പൂപ്പന്‍ പ്രകടനങ്ങളും വേദിയെ കൊഴുപ്പിച്ചു. അദ്ധ്യാപനത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന 4 അദ്ധ്യാപകരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. പൊതു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കാന്‍ വിദ്യാര്‍ത്ഥികളെ ഒരുക്കി, അധ്യാപനത്തില്‍ മികവ് തെളിയിച്ച അദ്ധ്യാപകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org