ഛത്തീസ്ഗഡിലെ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലായ സിസ്റ്റര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ഛത്തീസ്ഗഡിലെ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലായ സിസ്റ്റര്‍ക്ക് മുന്‍കൂര്‍ ജാമ്യം
Published on

വ്യാജമായ മതപരിവര്‍ത്തനാരോപണം ഉന്നയിച്ചു കേസില്‍ കുരുക്കാനുള്ള ശ്രമത്തിനു വിധേയയായിക്കൊണ്ടിരിക്കുന്ന ഛത്തീസ്ഗഡിലെ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനു ബിലാസ്പൂര്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.

യശ്പൂര്‍ ജില്ലയിലെ ഹോളി ക്രോസ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലാണ് സിസ്റ്റര്‍ ബിന്‍സി. കോളേജില്‍ മതിയായ ഹാജരില്ലാതെയും മുന്‍പരീക്ഷകള്‍ പാസ്സാകാതെയും നടപടികള്‍ നേരിട്ടതിനു പ്രതികാരമായി ഒരു വിദ്യാര്‍ഥിനിയും കുടുംബവും കൊടുത്ത പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരി ക്കുന്നത്.

ഛത്തീസ്ഗഡിലെ മതപരിവര്‍ത്തനനിരോധനനിയമം കര്‍ക്കശമായതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത് വലിയ ആശ്വാസ മായെന്നു യശ്പുര്‍ കാത്തലിക് സഭാ പ്രസിഡണ്ട് അഭിനന്ദന്‍ സാല്‍ക്‌സോ പറഞ്ഞു.

നേരത്തെ ജില്ലാ കോടതി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. സംസ്ഥാനത്തെ ബി ജെ പി ഭരണ കൂടം ക്രൈസ്തവരെ ദ്രോഹിക്കുന്ന നടപടികള്‍ തുടരുകയാണെ ന്നു ഛത്തീസ്ഗഡ് ക്രൈസ്തവനേതാക്കള്‍ പറയുന്നു.

ഛത്തീസ്ഗഡിലെ മൂന്നു കോടി ജനങ്ങളില്‍ 2 ശതമാനത്തില്‍ താഴെയാണു ക്രൈസ്തവര്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org