ചണ്ഡീഗഡില്‍ മദര്‍ തെരേസായുടെ അഗതിമന്ദിരത്തിന് 5.5 കോടി രൂപ പിഴയിട്ടിരിക്കുന്നു

ചണ്ഡീഗഡില്‍ മദര്‍ തെരേസായുടെ അഗതിമന്ദിരത്തിന് 5.5 കോടി രൂപ പിഴയിട്ടിരിക്കുന്നു

കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡില്‍ മദര്‍ തെരേസായുടെ സിസ്റ്റര്‍മാര്‍ നടത്തുന്ന അഗതിമന്ദിരത്തിന് കെട്ടിടനിര്‍മ്മാണചട്ടങ്ങള്‍ ലംഘിച്ചുവെന്ന പേരില്‍ 5.5 കോടി രൂപ പിഴ വിധിച്ചിരിക്കുന്നു. പാര്‍ക്കിംഗിനുള്ള സ്ഥലത്തു ചെടികളും ചെടിച്ചട്ടികളും വച്ചുവെന്നതാണ് നിയമലംഘനം. 2020 ഒക്‌ടോബര്‍ മുതല്‍ ഒരു ദിവസം ഒരു ച.അടി സ്ഥലത്തിനു മൂന്നു രൂപ വീതമാണ് പിഴ. ഇത് ഒരു ദിവസത്തേക്ക് 53000 രൂപയാകും. ഇത്രയും വര്‍ഷത്തെ പിഴ രണ്ടാഴ്ചക്കുള്ളില്‍ ഒരുമിച്ച് അടക്കാനാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവ്. ഭിന്നശേഷിക്കാരായ 40 സ്ത്രീകളെ സംരക്ഷിക്കുന്ന ഭവനമാണിത്. 1977 ല്‍ മദര്‍ തെരേസാ ശിലാസ്ഥാപനം നടത്തുകയും ശാന്തി ദാന്‍ എന്നു പേരിടുകയും ചെയ്ത അഗതിമന്ദിരമാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org