ഇന്ത്യയില്‍ ഓരോ ദിവസവും രണ്ടു ക്രൈസ്തവര്‍ വീതം അക്രമത്തിനിരകളാകുന്നു

ഇന്ത്യയില്‍ ഓരോ ദിവസവും രണ്ടു ക്രൈസ്തവര്‍ വീതം അക്രമത്തിനിരകളാകുന്നു
Published on

ഇന്ത്യയില്‍ പ്രതിദിനം ശരാശരി രണ്ടു ക്രൈസ്തവര്‍ എന്ന നിലയില്‍ മതവിശ്വാസ ത്തിന്റെ പേരില്‍ അക്രമം നേരിട്ടുകൊണ്ടിരിക്കുക യാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം വെളിപ്പെടുത്തുന്നു.

ഈ വര്‍ഷം മെയ് മാസം വരെ 313 ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങള്‍ നടന്നു കഴിഞ്ഞതായി ഫോറം വ്യക്തമാക്കി. 2024 ല്‍ ആകെ 834 അക്രമങ്ങള്‍ ക്രൈസ്തവര്‍ നേരിട്ടു. ബി ജെ പി അധികാരത്തില്‍ വന്ന 2014 ല്‍ ഇത് 127 മാത്രമായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവന്നുകൊണ്ടിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണമാണ് ഈ അക്രമങ്ങള്‍ക്കെല്ലാം കാരണമായി ഹിന്ദുത്വ തീവ്രവാദികള്‍ ഉന്നയിക്കുന്നതെങ്കിലും തികച്ചും അടിസ്ഥാന രഹിതമാണ് അതെന്നു ഉത്തര്‍പ്രദേശിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റായ മീനീക്ഷി സിംഗ് പറഞ്ഞു.

നിര്‍ബന്ധിതമതപരിവര്‍ത്തനത്തെ ക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനോടും സംസ്ഥാന ഗവണ്‍മെന്റു കളോടും സുപ്രീം കോടതി 2022 ല്‍ ആവശ്യ പ്പെട്ടിരുന്നെങ്കിലും രേഖാമൂലം യാതൊരു തെളിവുകളും സമര്‍പ്പിക്കാന്‍ ഗവണ്‍മെന്റുകള്‍ക്കൊന്നും ഇതുവരെ സാധിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ബി ജെ പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം നടപ്പാക്കിയിട്ടുള്ള മതപരിവര്‍ത്തനിരോധന നിയമങ്ങള്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു ദ്രോഹിക്കാനുള്ള ഉപാധിയായി മാറ്റുകയാണ് ഉണ്ടായിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. 2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണ് ഇപ്പോള്‍ ക്രൈസ്തവര്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org