കത്തോലിക്കാ സന്യാസിനിക്ക് അന്തര്‍ദ്ദേശീയ പുരസ്കാരം

കത്തോലിക്കാ സന്യാസിനിക്ക് അന്തര്‍ദ്ദേശീയ പുരസ്കാരം
Published on

എച്ച്ഐവി എയ്ഡ്സ് ബാധിതര്‍ക്കിടയില്‍ സേവനം ചെയ്ത് അവരുടെ പരിചരണത്തിലൂടെ ശ്രദ്ധേയയായ സി. ലൂര്‍ദ് മേരിക്ക് അന്തര്‍ദേശീയ അംഗീകാരം. അന്തര്‍ദേശീയ സംഘടനയായ അസോസിയേഷന്‍ ഓഫ് നഴ്സസ് ഇന്‍ എയ്ഡ്സ് കെയറിന്‍റെ പുരസ്കാരമാണ് സിസ്റ്റേഴ്സ് ഓഫ് ജീസസ്, മേരി ആന്‍റ് ജോസഫ് സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ ലൂര്‍ദ് മേരിക്കു ലഭിച്ചത്. സഭയുടെ ബാംഗ്ലൂര്‍ പ്രൊവിന്‍സ് അംഗമാണ് സിസ്റ്റര്‍. അമേരിക്കയിലെ ടെക്സസില്‍ നടന്ന ചടങ്ങില്‍ സി. ലൂര്‍ദ് മേരി അവാര്‍ഡ് ഏറ്റുവാങ്ങി. മഹാരാഷ്ട്ര യിലെ സത്താറ ജില്ലയിലെ മലമ്പ്രദേശമായ പഞ്ചാഗ്നിയിലെ ബെല്‍ എയര്‍ ഹോസ്പിറ്റലില്‍ നഴ്സിംഗ് ഡയറക്ടറും നഴ്സിംഗ് കോളജ് പ്രിന്‍സിപ്പലുമാണ് സി. ലൂര്‍ദ് മേരി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org