റാഞ്ചിയില്‍ കത്തോലിക്കാ സഭയുടെ മെഡിക്കല്‍ കോളജ് പൂര്‍ത്തിയാകുന്നു

റാഞ്ചിയില്‍ കത്തോലിക്കാ സഭയുടെ മെഡിക്കല്‍ കോളജ് പൂര്‍ത്തിയാകുന്നു

കത്തോലിക്കാ സഭയുടെ സ്വപ്നപദ്ധതിയായ റാഞ്ചിയിലെ മെഡിക്കല്‍ കോളജിന്‍റെയും ആശുപത്രിയുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു. 350 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന മെഡിക്കല്‍ കോളജ് സമുച്ചയം വൈകാതെ പൂര്‍ത്തിയാകുമെന്ന് സഭാ നേതാക്കള്‍ അറിയിച്ചു. റാഞ്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ മന്ദറിലാണ് കോണ്‍സ്റ്റന്‍റ് ലെവിനാസ് ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ എന്ന പേരില്‍ മെഡിക്കല്‍ കോളജ് ആശുപത്രി സ്ഥാപിതമാകുന്നത്.

സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ ഇതാദ്യമായാണ് മെഡിക്കല്‍ കോളജ് തുടങ്ങുന്നത്. റാഞ്ചി, ധന്‍ബാദ്, ജംഷഡ്പൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ മൂന്നു മെഡിക്കല്‍ കോളജുകളാണുള്ളത്. 2008-ല്‍ സിബിസിഐയുടെ അനുമതിയോടെ കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോയാണ് റാഞ്ചിയില്‍ മെഡിക്കല്‍ കോളജ് തുടങ്ങാനുള്ള പദ്ധതിക്ക് ആരംഭം കുറിച്ചത്. സംസ്ഥാനത്തെ പിന്നോക്കക്കാരും ദരിദ്രരുമായവരുടെ ആരോഗ്യപരിചരണം മുന്‍നിര്‍ത്തി സഭ ഒരു മെഡിക്കല്‍ കോളജും ആശുപത്രിയും ആരംഭിക്കണമെന്നു കര്‍ദിനാള്‍ നിര്‍ദേശിക്കുകയായിരുന്നു. സ്ഥലം കണ്ടെത്താനും മെഡിക്കല്‍ കൗണ്‍സിലിന്‍റെ ഉപാധികള്‍ക്കനുസൃതം മെഡിക്കല്‍ കോളജ് ആരംഭിക്കാനും പ്രാരംഭഘട്ടത്തില്‍ പല പ്രതിസന്ധികളും തരണം ചെയ്യേണ്ടിവന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org