കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Published on

ഭാരതത്തിലെ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകളിലെ കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മിസ്, ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മാര്‍പ്പായുടെ ഭാരത സന്ദര്‍ശനം, ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം തുടങ്ങിയ വിഷയങ്ങള്‍ കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു.
യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ദിനാള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഫാ. ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ അനിവാര്യമായതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി സിബിസിഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തിനു വേണ്ട എല്ലാ പിന്തുണയും സഹകരണവും കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും പ്രധാനമന്ത്രി കര്‍ദിനാള്‍ സംഘത്തെ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org