കാര്‍ഡിനല്‍ കോര്‍ടി നിര്യാതനായി

കാര്‍ഡിനല്‍ കോര്‍ടി നിര്യാതനായി
Published on

ഇറ്റലിക്കാരനായ കാര്‍ഡിനല്‍ റെനാറ്റോ കോര്‍ടി (84) നിര്യാതനായി. 2005 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായ്ക്കും റോമന്‍ കൂരിയായ്ക്കും നോമ്പുകാലധ്യാനം നയിച്ചത് കാര്‍ഡിനല്‍ കോര്‍ടി ആയിരുന്നു. 2015 ല്‍ റോം കൊളോസിയത്തിലെ ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്‍റെ വഴിയ്ക്കുള്ള വിചിന്തനങ്ങള്‍ എഴുതിയതും അദ്ദേഹമായിരുന്നു. 2016 ല്‍ ആദരസൂചകമായുള്ള കാര്‍ഡിനല്‍ പദവി അദ്ദേഹത്തിനു നല്‍കപ്പെട്ടു. 1991 മുതല്‍ 2011 വരെ നൊവാര രൂപതാ മെത്രാന്‍ ആയിരുന്നു അദ്ദേഹം. 10 വര്‍ഷം ഇറ്റാലിയന്‍ മെത്രാന്‍ സംഘത്തിന്‍റെ വൈസ് പ്രസിഡന്‍റായിരുന്ന അദ്ദേഹം പൗരസ്ത്യസഭകള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിലെ അംഗമായും സേവനം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org