വനിതാ കമ്മീഷന്‍റെ നിര്‍ദേശം അവഗണിക്കണം -കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്

വനിതാ കമ്മീഷന്‍റെ നിര്‍ദേശം അവഗണിക്കണം -കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്
Published on

കത്തോലിക്കാ സഭയിലെ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍റെ നിര്‍ദേശം കുമ്പസാരത്തെക്കുറിച്ചുള്ള പരിപൂര്‍ണമായ അജ്ഞതയില്‍ നിന്നുള്ളതാണെന്നും പ്രസ്തുത നിര്‍ദേശം സര്‍ക്കാര്‍ അവഗണിക്കുമെന്നാണ് തന്‍റെ വിശ്വാസമെന്നും സിബിസിഐ പ്രസിഡന്‍റ് കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസ്. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിനു വിശ്വാസികള്‍ ലോകവ്യാപകമായിത്തന്നെ കുമ്പസാരമെന്ന കൂദാശയുടെ ആത്മീയഫലം അനുഭവിച്ചിട്ടുള്ളവരാണ്. ദൈവകൃപയില്‍ സമാധാനവും ക്ഷമയും അതിലൂടെ അവര്‍ അനുഭവിക്കുകയും ചെയ്യുന്നു – കര്‍ദിനാള്‍ അനുസ്മരിപ്പിച്ചു.

സഭയുടെ മതപരമായ ആചാരങ്ങളെപ്പറ്റി ഗ്രാഹ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നതിനേക്കാള്‍ സ്ത്രീ ശക്തീകരണ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ വനിതാ കമ്മീഷനും അതുപോലുള്ള സമിതികളും പരിശ്രമിക്കണം. സ്ത്രീ ശക്തീകരണം, ഗാര്‍ഹിക പീഡന നിരോധനം, സ്ത്രീകളുടെ പ്രതിരോധ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടായാല്‍ അതു സ്ത്രീകളുടെ മുന്നേറ്റത്തിനു വഴിയൊരുക്കും. അത്തരം വിഷയങ്ങളില്‍ സഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും വനിതാ കമ്മീഷന്‍ പോലുള്ള ഏജന്‍സികളുമായി സഹകരിച്ചു കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്തു നടത്താന്‍ സഭ തയ്യാറാണെന്നും കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org