
എത്യോപ്യായില്‍ സേവനം ചെയ്യുകയായിരുന്ന മലയാളി ബിഷപ് വര്‍ഗീസ് തോട്ടങ്കരയെ ഒഡിഷ യിലെ ബാലേശ്വര്‍ രൂപതാധ്യക്ഷനായി മാര്‍പാപ്പ നിയമിച്ചു. 2019-ല്‍ ബിഷപ് സൈമണ്‍ കായിപ്പുറം ഹൃദയാഘാതം മൂലം മരണപ്പെട്ടതിനുശേഷം ബാ ലേശ്വറില്‍ മെത്രാനെ നിയമിച്ചിരുന്നില്ല. ഫാ. ഐ സക് പുത്തനങ്ങാടി അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ ത്തിച്ചു വരികയായിരുന്നു അവിടെ.
63 കാരനായ ബിഷപ് തോട്ടങ്കര എറണാകുളം-അങ്കമാലി അതി രൂപതയിലെ തോട്ടുവ ഇടവകാംഗമാണ്. കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ എന്ന സന്യാസസമൂഹത്തില്‍ ചേര്‍ന്നു വൈദികനായ അദ്ദേ ഹം ഒഡിഷയിലെ റായ്ഗഡ് ജില്ലയിലാണ് പൗരോഹിത്യശുശ്രൂഷ ആരംഭിച്ചത്. മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1990-ല്‍ എത്യോപ്യായിലെ ഒരു മൈനര്‍ സെമിനാരിയില്‍ അധ്യാപക നായി അയയ്ക്കപ്പെട്ടു. പിന്നീട് നെകെംതെ അപ്പസ്‌തോലിക് വികാ രിയാത്തിലെ സെന്റ് പോള്‍ മേജര്‍ സെമിനാരി റെക്ടറായി. 2003-ല്‍ കോണ്‍ഗ്രിഗേഷന്റെ ദക്ഷിണേന്ത്യന്‍ പ്രൊവിന്‍സിന്റെ അസി. പ്രൊ വിന്‍ഷ്യലായി ആലുവയിലേക്കു വന്നു. പിന്നീട് അദ്ദേഹത്തെ സ്വന്തം കോണ്‍ഗ്രിഗേഷന്റെയും ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുടെയും പ്രൊക്കു റേറ്ററായി നിയമിച്ചു. 2010-ല്‍ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറലായി. 2013-ല്‍ നെകെംതെ അപ്പസ്‌തോലിക് വികാരിയാത്തിന്റെ പിന്തുടര്‍ ച്ചാവകാശമുള്ള മെത്രാനായി.