ആര്‍ച്ച്ബിഷപ് മേനാംപറമ്പിലിന് ഐ സി പി എ അവാര്‍ഡ്

ആര്‍ച്ച്ബിഷപ് മേനാംപറമ്പിലിന് ഐ സി പി എ അവാര്‍ഡ്
Published on

ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍റെ (ഐസിപിഎ) മികച്ച പത്രപ്രവര്‍ത്തകനുള്ള ലൂയിസ് കെ റിനോ അവാര്‍ഡ് വര്‍ഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ അതി ശക്തമായി തൂലിക ചലിപ്പിച്ച റിട്ട. ആര്‍ച്ചുബിഷപ് ഡോ. തോമസ് മേനാംപറമ്പിലിനു നല്‍കും. ഡല്‍ഹിയില്‍ ഫെബ്രുവരി 29 ന് നടക്കുന്ന ഐസിപിഎയുടെ 25 -ാമത് ദേശീയ കണ്‍വെന്‍ഷനില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അവാര്‍ഡ് സമ്മാനിക്കും.

സമാധാന ദൂതനായി അറിയപ്പെടുന്ന ആര്‍ച്ചുബിഷപ് മേനാംപറമ്പില്‍ മതാന്തരസംഭാഷണത്തിനും സാമൂഹിക സൗഹാര്‍ദ്ദതയ്ക്കും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വൈവിധ്യമാര്‍ന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ പരിശ്രമിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ ലേഖനങ്ങളും എഴുത്തുകളും പ്രശ്നപരിഹാര വേദികളില്‍ പുതിയ ഉള്‍ക്കാഴ്ചകളും ദര്‍ശനങ്ങളും പങ്കുവയ്ക്കുന്നവയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org