കത്തോലിക്കാ വനിതകള്‍ രാഷ്ട്രീയരംഗത്തേയ്ക്ക് കടന്നുവരണം — ബിഷപ് ജോസഫ് കാരിക്കശ്ശേരി

Published on

കത്തോലിക്കാ വനിതകള്‍ രാഷ്ട്രീയത്തിലടക്കം നേതൃനിരകളിലേക്കു കടന്നുവരണമെന്ന് കെസിബിസി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി ആഹ്വാനം ചെയ്തു. കെസിബിസി വിമണ്‍സ് കമ്മീഷന്‍ സംസ്ഥാനഘടകത്തിന്‍റെ നേതൃത്വത്തില്‍ രണ്ടുദിവസത്തെ പഠനശിബിരം പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. വിമണ്‍സ് കമ്മീഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷ്യം വഹിച്ചു.

പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി വിമണ്‍സ് കമ്മീഷന്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. വില്‍സന്‍ ഇലവത്തുങ്കല്‍ കൂനന്‍, മലബാര്‍ സോണല്‍ ഡയറക്ടര്‍ മോണ്‍. തോമസ് പനയ്ക്കല്‍, ഡെല്‍സി ലൂക്കാച്ചന്‍, അല്‍ഫോന്‍സ ആന്‍റില്‍സ് ആനി ഇളയിടം, ഷീജ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ്, പ്രഫ. മഞ്ജു പട്ടാണി എന്നിവര്‍ ക്ലാസ്സുകളെടുത്തു.

logo
Sathyadeepam Online
www.sathyadeepam.org