ബിഷപ് ഡോ. റാഫി മഞ്ഞളി ആഗ്ര ആര്‍ച്ചുബിഷപ്

ബിഷപ് ഡോ. റാഫി മഞ്ഞളി ആഗ്ര ആര്‍ച്ചുബിഷപ്

ആഗ്ര ആര്‍ച്ചുബിഷപ്പായി ഡോ. റാഫി മഞ്ഞളിയെ ഫ്രാന്‍സിസ് മാര്‍ പാപ്പ നിയമിച്ചു. ആഗ്ര ആര്‍ച്ചുബി ഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാ ണു പുതിയ നിയമനം. ഡോ. റാഫി നിലവില്‍ അലഹബാദ് രൂപത മെത്രാ നാണ്. തൃശ്ശൂര്‍ അതിരൂപതയിലെ വെണ്ടോര്‍ ഇടവകാംഗമാണ് ഡോ. റാഫി മഞ്ഞളി. 1958 ഫെബ്രുവരി 7 നാണു ജനനം. ഉത്തര്‍പ്രദേശിലെ ആഗ്ര സെന്റ് ലോറന്‍സ് മൈനര്‍ സെമിനാരിയിലും അലഹബാദ് സെന്റ് ജോസഫ്‌സ് റീജണല്‍ സെമി നാരിയിലും വൈദികപഠനം പൂര്‍ത്തിയാക്കി 1983 മെയ് 11 നു പൗരോ ഹിത്യം സ്വീകരിച്ചു.
ആഗ്രയൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദവും ബിരുദാനന്തബിരുദ വും നേടിയ ശേഷം റോമിലെ ആഞ്ചലിക്കും യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റു കരസ്ഥമാക്കി. ആഗ്ര സെന്റ് ലോറന്‍സ് സെമി നാരി റെക്ടര്‍, സെന്റ് പീറ്റേഴ്‌സ് കോളജ് വൈസ് പ്രിന്‍സിപ്പാള്‍, സെന്റ് ഡൊമിനിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍, അദിലബാദ് സെന്റ് ജോസ ഫ്‌സ് റീജണല്‍ സെമിനാരി പ്രൊഫസര്‍, വൈസ് റെക്ടര്‍, റെക്ടര്‍, ആഗ്ര കത്തീഡ്രല്‍ വികാരി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടു ണ്ട്. 2007 ല്‍ വാരണാസി രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 2013 ഒക്‌ടോബര്‍ 17 ന് അലഹബാദ് ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിസംബര്‍ മൂന്നിനായിരുന്നു സ്ഥാനാരോഹണം. സുവി ശേഷ പ്രഘോഷണ കമ്മീഷന്റെ റീജണല്‍ ചെയര്‍മാന്‍, സിബിസി ഐയുടെ സഭൈക്യത്തിനും മതാന്തര സംവാദത്തിനും വേണ്ടിയുള്ള കൗണ്‍സില്‍ അംഗം, സിബിസിഐയുടെ സുവിശേഷ പ്രഘോഷക കമ്മീഷനംഗം എന്നീ നിലകളിലും ബിഷപ് ഡോ. റാഫി മഞ്ഞളി പ്രവര്‍ത്തിച്ചു. റോമിലെ മതാന്തര സംവാദ കൗണ്‍സില്‍ അംഗമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org