ബംഗാളില്‍ ആറു പതിറ്റാണ്ടിന്റെ സേവനം: ബല്‍ജിയന്‍ മിഷണറി നിര്യാതനായി

ബംഗാളില്‍ ആറു പതിറ്റാണ്ടിന്റെ സേവനം: ബല്‍ജിയന്‍ മിഷണറി നിര്യാതനായി

Published on

ബംഗാളില്‍ ആറു പതിറ്റാണ്ടിലേറെ മിഷണറിയായി പ്രവര്‍ത്തിക്കുകയും ആരാധനാക്രമത്തിന്റെ അനുരൂപണപ്രക്രിയകള്‍ക്കു നേതൃത്വം വഹിക്കുകയും ചെയ്ത ഈശോസഭാംഗമായ ഫാ. ഴാങ് ഏംഗല്‍ബെര്‍ട്ട് നിര്യാതനായി. ബെല്‍ജിയം സ്വദേശിയായ അദ്ദേഹത്തിനു 91 വയസ്സായിരുന്നു. ബംഗാളി സാഹിത്യത്തില്‍ കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം വേഷത്തിലും ഭാവത്തിലും തികഞ്ഞ ഒരു ബംഗാളി ആയി മാറിയിരുന്നു. രബീന്ദ്രസംഗീതത്തിലും മറ്റു കലാരൂപങ്ങളിലും അവഗാഹമുണ്ടായിരുന്നു. ബംഗാളിഭാഷയിലുള്ള ആരാധനാക്രമ പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും തയ്യാറാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

logo
Sathyadeepam Online
www.sathyadeepam.org