ആഗസ്റ്റ് ആദ്യ ഞായര്‍ ദേശീയ യുവജനദിനം

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ യുവജനങ്ങള്‍ക്കായുള്ള കമ്മീഷന്‍, എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തെ ആദ്യ ഞായറാഴ്ച ദേശീയ യുവജനദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. യുവജനദിനത്തെയും മറ്റ് യുവജനപരിപാടികളെയും കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള പട്ടിക തയ്യാറാക്കി എല്ലാ രൂപതകളിലേക്കും അയച്ചിരുന്നതായി ജലന്തര്‍ രൂപതാധ്യക്ഷനും യുവജന കമ്മീഷന്‍ അധ്യക്ഷനുമായ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. യുവാക്കള്‍ സുവിശേഷത്തി നു സാക്ഷികളായി രൂപതാതലത്തില്‍ യുവജനദിനാചരണം സം ഘടിപ്പിക്കും. യുവജന ആനിമേറ്റര്‍മാര്‍ക്കായി കമ്മീഷന്‍ നടത്തിവരുന്ന പരിശീലന പരിപാടി ഈ വര്‍ഷവും അടുത്ത വര്‍ഷവും തുടരുമെന്നും ബിഷപ് വ്യക്തമാക്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org