ആസാമിലും കർണാടകയിലും ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങൾ - അന്തർദേശീയ സീറോ മലബാർ മാതൃവേദി അപലപിച്ചു

ആസാമിലും കർണാടകയിലും ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങൾ - അന്തർദേശീയ സീറോ മലബാർ മാതൃവേദി അപലപിച്ചു

ആസാമിലും കർണാടകയിലും ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും അക്രമങ്ങൾ നടക്കുകയുണ്ടായി. തുടർച്ചയായി ക്രൈസ്തവ സ്കൂളുകൾ, ദേവാലയങ്ങൾ, വൈദികർ, സമർപ്പിതർ എന്നിവർക്കു നേരെ നടക്കുന്ന അക്രമങ്ങളിലും ക്രിസ്മസ് ആലോഷങ്ങൾക്കു നേരെ നടന്ന അക്രമങ്ങളിലും അന്തർദേശീയ സീറോ മലബാർ മാതൃവേദി ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. മതേതര രാഷ്ട്രത്തിൽ നടക്കുന്ന ഈ അക്രമങ്ങൾ തടയാൻ കേന്ദ്രസർക്കാരും അതാതു സംസ്ഥാന സർക്കാരുകളും അടിയന്തിരമായി ഇടപെടണമെന്ന് മാതൃവേദി ആവശ്യപെട്ടു. ഒരു പ്രത്യേക മതവിഭാഗം ഇങ്ങനെ ആക്രമിക്കപ്പെടുമ്പോൾ ഭാരത മനസ്സാക്ഷിയാണു മുറിവേൽക്കപ്പെടുന്നത് എന്നും മാതൃവേദി അഭിപ്രായപ്പെട്ടു. മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ റവ.ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, ആനിമേറ്റർ സി.ടെസ്സ CMC, റോസിലി പോൾ തട്ടിൽ, അന്നമ്മ ജോൺ തറയിൽ, ബീന ബിറ്റി, റിൻസി ജോസ്, മേഴ്സി ജോസഫ്, ടെസ്സി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org