
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ഒരു മല മുകളിൽ സ്ഥിതിചെയ്യുന്ന കത്തോലിക്കാ തീർത്ഥാടന കേന്ദ്രം ആക്രമിച്ചു തിരുസ്വരൂപങ്ങൾ തകർത്തു. പുതുതായി നിർമ്മിച്ച തീർത്ഥാടന സമുച്ചയം ഉദ്ഘാടനത്തിനായി ഒരുങ്ങവേയാണ് ആക്രമണം. പ്രദേശത്തെ ക്രൈസ്തവർ അപ്രതീക്ഷിതമായ ഈ ആക്രമണത്തിന്റെ ഞെട്ടലിൽ ആണെന്ന് ഗുണ്ടൂർ രൂപത വൈദികനായ ഫാ. ബാലാ സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.
ഈ ആരാധനാലയം സീതാദേവിയുടെ സ്ഥലമാണെന്നും അവിടെ നരസിംഹത്തിന്റെയും സീതാദേവിയുടെയും പാദമുദ്രകൾ പറഞ്ഞിട്ടുണ്ടെന്നും ബിജെപി പ്രവർത്തകർ അവകാശപ്പെടുന്നു. എന്നാൽ സഭ വിലയ്ക്കു വാങ്ങിയ സ്ഥലത്താണ് ദേവാലയം നിർമ്മിച്ചിരിക്കുന്നതെന്നും അതിന്റെ നിയമപരമായ രേഖകളെല്ലാം കൈവശമുണ്ടെന്നും ഗുണ്ടൂർ ബിഷപ്പ് ഭാഗ്യയ്യാ ചിന്നബത്തിനി പറഞ്ഞു. 174 നാല് സ്റ്റെപ്പുകൾ കയറിച്ചെല്ലുന്ന കുന്നിൻ മുകളിലാണ് ഈ തീർത്ഥകേന്ദ്രം രമ ചെയ്യുന്നത്.
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെ അദ്ദേഹം ക്രിസ്ത്യാനിയാണെന്ന കാരണത്താൽ ഹിന്ദുത്വശക്തികൾ വലിയ മത വിദ്വേഷ പ്രചാരണം നടത്തിവരുന്നുണ്ട്.