രണ്ടു ലക്ഷം പേര്‍ക്ക് സലേഷ്യന്‍ സന്നദ്ധ സംഘടനയുടെ സഹായം

രണ്ടു ലക്ഷം പേര്‍ക്ക് സലേഷ്യന്‍ സന്നദ്ധ സംഘടനയുടെ സഹായം

ഛോട്ടാ ഉദയ്പൂര്‍: സലേഷ്യന്‍ സഭയുടെ സന്നദ്ധ സംഘടനയായ ഡോണ്‍ ബോസ്‌കോ ഡെവലപ്‌മെന്റ് സൊസൈറ്റി (DBDS ) ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പാവപ്പെട്ട ഗ്രാമീണര്‍ക്കായി സഹായങ്ങള്‍ വിതരണം ചെയ്തു. വിവിധ സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ സേവകരുടെയും സഹകരണത്തോടെ രണ്ടു ലക്ഷത്തോളം പേര്‍ക്ക് സഹായങ്ങള്‍ ചെയ്തതായി DBDS ഡയറക്ടര്‍ ഫാ റോള്‍വിന്‍ ഡി മെല്ലോ പറഞ്ഞു.

ഒരു മാസത്തേക്കുള്ള റേഷന്‍ സാധനങ്ങളും സാനിറ്ററി സാമഗ്രികളുമാണ് നല്‍കിയത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദാരിദ്ര്യമനുഭവിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു സഹായങ്ങള്‍ വിതരണം ചെയ്തത്. ദരിദ്രരായ ഗ്രാമീണര്‍ക്കു പുറമെ ട്രാന്‍സ് ജെന്റെഴസ്, ലൈംഗിക തൊഴിലാളികള്‍, വിധവകള്‍, ഭിന്നശേഷി ക്കാര്‍, ചേരി നിവാസികള്‍, അഭയാര്‍ത്ഥികള്‍, കുഷ്ഠരോഗികള്‍ എന്നിവര്‍ക്കും സഹായ കിറ്റുകള്‍ നല്‍കിയതായി ഫാ. റോള്‍വിന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org