ഏഷ്യന്‍ യുവജനദിനാഘോഷത്തില്‍ ഭാരത പ്രതിനിധികള്‍

Published on

ഇന്തോനേഷ്യയില്‍ ആഗസ്റ്റ് 2 മുതല്‍ 6 വരെ നടക്കുന്ന ഏഷ്യന്‍ യുവജനദിനാഘോഷത്തില്‍ ഇന്ത്യയില്‍ നിന്ന് 84 യുവജനങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരതത്തിലെ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള കൗണ്‍സിലില്‍ എക്സിക്യൂട്ടീവായ ഫാ. ദീപക് അറിയിച്ചു. ഭാരതത്തിലെ വിവിധ റീജിയണുകളില്‍ നിന്ന് രൂപതാ ഡയറക്ടര്‍മാരാണ് പ്രതിനിധികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്തോനേഷ്യയിലെ ജവാനീസ് നഗരത്തില്‍ നടക്കുന്ന ഏഴാമത് ഏഷ്യന്‍ യൂത്ത് ഡേ ആഘോഷങ്ങളില്‍ 21 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 2000 യുവജനങ്ങള്‍ പങ്കെടുക്കും. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സിന്‍റെ കീഴിലുള്ള അല്മായര്‍ക്കും കു ടംബങ്ങള്‍ക്കും വേണ്ടിയുള്ള യൂത്ത് ഡെസ്ക്കിന്‍റെയും ഇന്തോനേഷ്യയിലെ മെത്രാന്‍ സമിതിയുടെയും ആഭിമുഖ്യത്തിലാണ് യുവജനസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. 1985-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആരംഭിച്ച ലോകയുവജനദിനാചരണത്തിന്‍റെ പരിണത ഫലമായാണ് ഏഷ്യന്‍ യുവജനദിനാചരണവും ആഘോഷിക്കുന്നത്.

logo
Sathyadeepam Online
www.sathyadeepam.org