
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ പുന്നൈകായല്‍ എന്ന തീരദേശഗ്രാമത്തില്‍ നടത്തിയ പുരാവസ്തുഖനനത്തില്‍ 1600-ല്‍ നിര്യാതനായ പോര്‍ട്ടുഗീസ് മിഷ ണറി ഫാ. ഹെന്റിക് ഹെന്റിക്‌സി ന്റെ തലയോട്ടി കണ്ടെത്തി. 14 ചെ മ്പുനാണയങ്ങള്‍, ചൈനീസ് കളി മണ്‍ പാത്രങ്ങളുടെയും ഓടുകളു ടെയും കഷണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഫാ. ഹെന്റിക് ഇവിടെ സ്ഥാപിച്ചതായി കരുതു ന്ന അച്ചടിയന്ത്രത്തിന്റെ അവശേ ഷിപ്പുകള്‍ക്കായി ഉത്ഖനനം തുട രണമെന്ന് ഇവിടത്തെ കത്തോലി ക്കാസമൂഹം പുരാവസ്തുവകുപ്പ ധികാരികളോട് ആവശ്യപ്പെട്ടിരി ക്കുകയാണ്.
തമിഴ് ഭാഷയ്ക്കു വലിയ സം ഭാവനകള്‍ നല്‍കിയ പാശ്ചാത്യ മിഷണറിയാണ് ഈശോസഭാംഗ മായിരുന്ന ഫാ. ഹെന്റിക്‌സ്. തമിഴ് ഭാഷയില്‍ അവഗാഹം നേടിയ ഫാ. ഹെന്റിക്‌സ് തമിഴില്‍ പുസ്ത കങ്ങള്‍ രചിക്കുകയും തമിഴ് അച്ച ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നട ത്തുകയും ചെയ്തു. അദ്ദേഹം ര ചിച്ച തമിഴ് നിഘണ്ടുവും വ്യാകര ണവും ആ കാലത്ത് അനേകം യൂ റോപ്യന്മാര്‍ ഉപയോഗപ്പെടുത്തി യിരുന്നു. അദ്ദേഹത്തിന്റെ മൂന്നു പുസ്തകങ്ങള്‍ പില്‍ക്കാലത്ത് ലോകത്തിലെ വിവിധ ലൈബ്രറി കളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. പുന്നൈകായല്‍ മഞ്ഞുമാതാ ബ സിലിക്കയിലാണ് അദ്ദേഹത്തെ കബറടക്കിയിരുന്നത്.
തൂത്തുക്കുടി രൂപതയിലെ 12,000 അംഗങ്ങളുള്ള ഇടവകയാ ണ് പുന്നൈകായല്‍. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസ് മിഷണ റിമാരില്‍ നിന്നു വിശ്വാസം സ്വീക രിച്ചവരുടെ പിന്മുറക്കാരാണിവര്‍. പുന്നൈകായലില്‍ പുരാവസ്തു ഗവേഷണം നടത്തണമെന്ന ആവ ശ്യം നാട്ടുകാര്‍ തന്നെയാണ് തമിഴ് നാട് സര്‍ക്കാരിനു മുമ്പില്‍ അവത രിപ്പിച്ചത്. തമിഴ് ഭാഷാ, സംസ്‌കാ ര, പുരാവസ്തു വകുപ്പുമന്ത്രി ത ങ്കം തെന്നരശിന് ഇടവക നല്‍കി യ നിവേദനത്തെ തുടര്‍ന്നാണ് ഇ വിടെ ഉത്ഖനനത്തിനു നടപടി യായത്. തമിഴ്‌നാട്ടിലെ ആദ്യത്തെ ആശുപത്രി, ആദ്യത്തെ സെമിനാ രി, ആദ്യത്തെ അച്ചടിശാല എന്നി വ പുന്നൈകായലില്‍ ആയിരുന്നു സ്ഥാപിക്കപ്പെട്ടതെന്നു ചരിത്രം പറയുന്നു.