വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് കൂട്ടായ്മയുടെ സാക്ഷ്യം പകരണം – ആര്‍ച്ച്ബിഷപ് സൂസൈപാക്യം

വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് കൂട്ടായ്മയുടെ സാക്ഷ്യം പകരണം – ആര്‍ച്ച്ബിഷപ് സൂസൈപാക്യം
Published on

സഭയിലും സമൂഹത്തിലും ബഹുസ്വരതയെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊണ്ട് കൂട്ടായ്മയുടെ സാക്ഷ്യം പകരാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞു. കെസിബിസി-കെസിസി സംയുക്ത സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്രമായ വളര്‍ച്ചയ്ക്ക് പരസ്പര സഹകരണം അനിവാര്യമാണ്. സാമൂഹ്യജീവിതത്തില്‍ സാക്ഷ്യവും ജാഗ്രതയും ശക്തമാക്കണം. നേട്ടങ്ങളിലുള്ള അഭിമാനബോധം, സേവനമനോഭാവം വളര്‍ത്തുന്നതിന് പ്രചോദനമാകണം. പൊതുസമൂഹത്തിനു മാതൃകയാവുന്ന തരത്തില്‍ വിശ്വാസ, സാക്ഷ്യജീവിതം ക്രമപ്പെടുത്താന്‍ സാധിക്കണമെന്നും ആര്‍ച്ചുബിഷപ് ഡോ. സൂസൈപാക്യം ഓര്‍മ്മിപ്പിച്ചു.

കെസിബിസി വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാന്നോന്‍ മാര്‍ ക്രിസോസ്തം അധ്യക്ഷത വഹിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിസി സെക്രട്ടറി വി.സി ജോര്‍ ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. വടവാതൂര്‍ സെന്‍റ് തോമസ് സെമിനാരി പ്രൊഫസര്‍, റവ. ഡോ. സൂരജ് പിട്ടാപ്പിള്ളില്‍ പ്രബന്ധാവതരണം നടത്തി. കേരളസഭയിലെ പുതിയ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍, മാര്‍ ടോണി നീലങ്കാവില്‍ എന്നിവരെ ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org